കു​ട്ട​നാ​ട​ൻ പു​ഞ്ച​യി​ലെ കൊ​ച്ചു​പെ​ണ്ണേ കു​യി​ലാ​ളേ… വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ൽ മുകേഷ് എംഎ​ൽ​എ യു​ടെ പാ​ട്ട്

കൊല്ലം: കു​ട്ട​നാ​ട​ൻ പു​ഞ്ച​യി​ലെ കൊ​ച്ചു​പെ​ണ്ണേ കു​യി​ലാ​ളേ… കേ​ട്ട് പ​രി​ചി​ത​മെ​ങ്കി​ലും എം. ​മു​കേ​ഷ് എം.​എ​ൽ.​എ പാ​ടി​യ​പ്പോ​ൾ ആ​വേ​ശം ഇ​ര​ട്ടി​യാ​യി. ച​ന്പ​ക്കു​ളം ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 17 അം​ഗ സം​ഘം പാ​ടി​യു​ണ​ർ​ത്തി​യ വ​ഞ്ചി​പ്പാ​ട്ടു​ത്സ​വ​ത്തി​ലാ​ണ് എംഎ​ൽഎ​യും പ​ങ്കു ചേ​ർ​ന്ന​ത്.

ആ​വേ​ശം അ​ല​ത​ല്ലി​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നെ​ത്തി​യ നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ വ​ഞ്ചി​പ്പാ​ട്ട് ഏ​റ്റു പാ​ടി. ജ​ലോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യെ​ങ്കി​ലും ഉ​ത്സ​വാ​വേ​ശ​ത്തി​ന്‍റെ തി​രി​കൊ​ളു​ത്ത​ലാ​യി മാ​റി സ​മൂ​ഹ​വ​ഞ്ചി​പ്പാ​ട്ടാ​ലാ​പ​നം.

തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം. ​പി. അ​ധ്യ​ക്ഷ​നാ​യി. എം. ​മു​കേ​ഷ് എം. ​എ​ൽ. എ. ​ജ​ല​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി. എം. ​നൗ​ഷാ​ദ് എം​എ​ൽഎ ​വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യു​ടെ ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്ക് ചെ​യ​ർ​മാ​ൻ എ​ൻ. ജ​യ​ച​ന്ദ്ര​ൻ, ഐ. ​ജി. ഷി​ലു, സു​രേ​ഷ് നാ​രാ​യ​ണ​ൻ, ജി. ​ആ​ർ. ഷാ​ജി, ഹ​ബീ​ബ്, റി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts