ലീ​ഗി​ലെ ഭി​ന്ന​ത മൂ​ർച്ഛി​ക്കു​ന്നു ;ടൗ​ണ്‍, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ  തു​റ​ന്ന പോ​രി​ന്; മൗനം നടിച്ച് മേൽക്കമ്മറ്റികൾ

വ​ട​ക​ര: വ​ട​ക​ര​യി​ൽ മു​സ്‌ലിം​ലീ​ഗി​ന​ക​ത്ത് ഉ​രു​ണ്ടു​കൂ​ടി​യ ഭി​ന്നി​പ്പ് മൂ​ർഛി​ക്കു​ന്നു. പ്ര​ബ​ല​മാ​യ വ​ട​ക​ര ടൗ​ണ്‍ ക​മ്മി​റ്റി​യും മ​ണ്ഡ​ലം ക​മ്മി​റ്റി​യും ത​മ്മി​ൽ ഉ​ട​ലെ​ടു​ത്ത പി​ണ​ക്കം ശ​ക്തി​പ്രാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് തു​നി​യേ​ണ്ട മേ​ൽ​ക​മ്മ​റ്റി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നു​മി​ല്ല.

ടൗ​ണ്‍ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന ചേ​രി​തി​രി​വാ​ണ് ഇ​പ്പോ​ൾ ശ​ക്തി​പ്രാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചൊ​വാ​ഴ്ച ച​ന്ദ്രി​ക​ഭ​വ​നി​ൽ ചേ​ർ​ന്ന മ​ണ്ഡ​ലം ക​മ്മ​റ്റി​യോ​ഗം ടൗ​ണ്‍​ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു. ഇ​ത് മ​ണ്ഡ​ലം ക​മ്മി​റ്റി ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ.​കെ.​കെ.​മ​ഹ​മൂ​ദി​നും സെ​ക്ര​ട്ട​റി ടി.​ഐ.​നാ​സ​റി​നു​മെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം ക​മ്മ​റ്റി യോ​ഗം ജി​ല്ലാ-​സം​സ്ഥാ​ന ക​മ്മ​റ്റി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഈ​യി​ടെ ഡി​വൈ​എ​ഫ്ഐ​യു​ടെ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ടി​ക്ക​റ്റ് വി​ൽ​പ​ന ഉ​ദ്ഘാ​ട​നം ചെ​യ്ത ടൗ​ണ്‍ ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​മ​ഹ​മൂ​ദി​ന്‍റെ ന​ട​പ​ടി വി​വാ​ദ​മാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ മ​ഹ​മൂ​ദി​നെ​തി​രെ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി ജി​ല്ലാ ക​മ്മി​റ്റി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കാ​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

ടൗ​ണ്‍, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ത​മ്മി​ലു​ള്ള പോ​രി​ൽ മേ​ൽ ക​മ്മി​റ്റി​യു​ടെ നി​ല​പാ​ട് പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു. ജി​ല്ലാ ക​മ്മ​റ്റി​ക്ക് ടൗ​ണ്‍ ക​മ്മി​റ്റി​യോ​ടാ​ണ് ആ​ഭി​മു​ഖ്യ​മെ​ന്നു പ​റ​യു​ന്നു. ഈ​യി​ടെ ന​ട​ന്ന എം​ഐ സ​ഭാ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ലാ ക​മ്മി​റ്റി വെ​ച്ച നി​ർ​ദേ​ശം മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള​വ​ർ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. ഇ​തി​ൽ ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു ക​ടു​ത്ത നീ​ര​സ​മു​ണ്ട്. ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി​യാ​ണ് ടൗ​ണ്‍ ക​മ്മി​റ്റി മ​ണ്ഡ​ലം ക​മ്മി​റ്റി​യെ ഗൗ​നി​ക്കാ​ത്ത​തെ​ന്നു കേ​ൾ​ക്കു​ന്നു.

ടൗ​ണ്‍ ക​മ്മി​റ്റി​ക്കെ​തി​രെ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കു​ന്ന പ​രാ​തി ജി​ല്ലാ ക​മ്മി​റ്റി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ങ്കി​ൽ വി​ഷ​യം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നാ​ണ് നീ​ക്കം. പ്ര​സി​ഡ​ന്‍റ് എം.​സി.​ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ എ​ൻ.​പി.​അ​ബ്ദു​ള്ള​ഹാ​ജി, എ.​പി.​മ​ഹ​മൂ​ദ് ഹാ​ജി, പി.​കെ.​സി.​അ​ബ്ദു​റ​ഹ്മാ​ൻ​ഹാ​ജി, എം.​ടി.​അ​ബ്ദു​ൾ​സ​ലാം, ശം​സു​ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, സൂ​പ്പി​കു​നി​യി​ൽ, പി.​സ​ഫി​യ, ഈ​ങ്ങോ​ളി ഷ​ക്കീ​ല, അ​ശ്റ​ഫ്, മ​ഹ​റൂ​ഫ്, അ​ൻ​സാ​ർ മു​ക​ച്ചേ​രി, അ​സ്‌ലം വ​ള്ളി​ക്കാ​ട്, സി.​എ​ച്ച്.​ഉ​മ്മ​ർ, അ​ഹ​മ്മ​ദ് കു​ന്നു​മ്മ​ൽ, എ​ൻ.​എ.​ബ​ക്ക​ർ, ഒ.​പി.​മൊ​യ്തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി വി.​എം.​മു​സ്ത​ഫ സ്വാ​ഗ​ത​വും ശം​സു​ദീ​ൻ കൈ​നാ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Related posts