പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഇടപെടൽ ഫലം കണ്ടു; കുഞ്ഞാലിക്കുട്ടി ‘വിവാദ’ത്തിന് കർട്ടൻ വീണു  ; മുത്തലാക്ക് ബിൽ ഇന്നു രാജ്യസഭയിൽ; ബില്ലിനെ എതിർക്കാൻ പി.വി അബ്ദുൽ വഹാബ് എംപിക്ക് നിർദേശം

നിയാസ് മുസ്തഫ
കോ​ട്ട​യം: മു​ത്ത​ലാ​ക്ക് ബി​ൽ ലോ​ക്സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​പ്പോ​ൾ സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന മു​സ്‌‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ പി.​കെ. കു​ഞ്ഞാ​ലി ക്കു​ട്ടി​ക്കെ​തി​രേ ഉ​യ​ർ​ന്നു​വ​ന്ന പ്ര​തി​ഷേ​ധം ത​ണു​ത്തു. പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ശ്ന പ​രി​ഹാ​ര​മാ​യ​ത്.

ലീ​ഗി​നോ​ട് എ​ന്നും ആ​ഭി​മു​ഖ്യം കാ​ട്ടു​ന്ന സ​മ​സ്ത ഉ​ൾ​പ്പെ​ടെ​യു​ള്ള മു​സ്‌‌​ലിം സം​ഘ​ട​ന​ക​ൾ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തോ​ടൊ​പ്പം മ​ന്ത്രി കെ.​ടി. ജ​ലീ​ലും ഐ​എ​ൻ​എ​ലും പ്ര​ശ്നം രാ​ഷ്‌‌​ട്രീ​യവ​ത്ക​രി​ക്കു​ക​യും ചെ​യ്തു. പി.ഡി.പി, ഐഎൻഎൽ തുടങ്ങിയ പാർട്ടികൾ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാർച്ചും നടത്തി. ഇ​തോ​ടെ​യാ​ണ് ഹൈ​ദ​ര​ലി ത​ങ്ങ​ൾ കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്ന വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മാ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ ഉ​ത്ത​മ താ​ല്പ​ര്യം പ​രി​ഗ​ണി​ച്ച് ഈ ​വി​ഷ​യ​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പാ​ണ​ക്കാ​ട് ത​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചതോടെയാണ് വിവാ ദം തണുത്ത ത്. മേ​​​ലി​​​ൽ ഇ​​​ത്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ജാ​​​ഗ്ര​​​ത വേ​​​ണം.

മു​​​ത്ത​​​ലാ​​​ക്ക് വി​​​ഷ​​​യം അ​​​ടു​​​ത്ത ദി​​​വ​​​സം ന​​​ട​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യുമെന്നും ഹൈദരലി തങ്ങൾ വ്യക്തമാക്കിയിരുന്നു. അ​തേ​സ​മ​യം, ഇ​ന്ന് രാ​ജ്യ​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് മു​ത്ത​ലാ​ക്ക് ബി​ൽ വ​രും. ബി​ല്ലി​നെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​മാ​യി യോ​ജി​ച്ച് ശ​ക്ത​മാ​യി എ​തി​ർ​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം​പി​ക്ക് ലീ​ഗ് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

യോ​ജി​ക്കാ​വു​ന്ന ക​ക്ഷി​ക​ളു​ടെ​യൊ​ക്കെ പി​ന്തു​ണ​യോ​ടെ ബി​ല്ലി​നെ എ​തി​ർ​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പറഞ്ഞിരുന്നു.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ത്ത​ലാ​ക്ക് ബി​ൽ ഭ​ര​ണ​പ​ക്ഷ​ത്തി​ന് രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ങ്ങ​നെ വ​ന്നാ​ൽ നി​ല​വി​ലെ വി​വാ​ദ​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യും ശ​മി​ക്കു​മെ​ന്നും ലീ​ഗ് ക​രു​തു​ന്നു.

Related posts