ആശുപത്രി കോമ്പൗണ്ടിലെ കമാനം അപകടഭീഷണിയാകുന്നു; കോട്ടയം മെഡിക്കൽ കോളജിലെ  സ്ഥാപിച്ച കമാനത്തിന്‍റെ അപാകതകളെക്കുറിച്ച് ഡ്രൈവർമാർ പറ‍യുന്നത്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ​പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ​സ്ഥാ​പ​നം സ്ഥാപിച്ച ക​മാ​നം മാറ്റണ മെന്ന് ആവശ്യം. ‌ ആ​ശു​പ​ത്രി റോ​ഡ് മു​ഴു​വ​ൻ റീ ​ടാ​റിം​ഗ് ചെ​യ്യു​ക​യും നി​ല​വി​ലു​ള്ള​തി​ന്‍റെ ഇ​ര​ട്ടി വീ​തി​യി​ൽ റോ​ഡ് പു​ന​ർനി​ർ​മി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാണ് കമാനം മാറ്റണമെന്ന് ആവശ്യം ഉയർന്നിരിക്കുന്നത്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേക്ക് ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ രോ​ഗി​ക​ളു​മാ​യി വ​രു​ന്ന​വ​ർ അ​മി​ത​വേ​ഗ​ത്തിലാ​ണ് എത്തുന്നത്.പ്ര​ധാ​ന റോ​ഡി​ൽ​നി​ന്നും അ​ത്യാ​ഹി​ത വി​ഭാ​ഗം റോ​ഡി​ന്‍റെ ഉ​ള്ളി​ലേ​ക്കു ക​യ​റ്റി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​നം വ​ള​വ് തി​രി​ഞ്ഞ് അ​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ഴാ​ണ് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ക​മാ​നം കാ​ണു​വാ​ൻ ക​ഴി​യു​ന്ന​ത്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ഡ്രൈ​വ​ർമാർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ മാ​സം തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് രോ​ഗി​യു​മാ​യി വ​ന്ന ആം​ബു​ല​ൻ​സ് ഈ ​ക​മാ​ന​ത്തി​ൽ ഇ​ടി​ച്ചു ക​മാ​നം ത​ക​ർ​ന്നി​രു​ന്നു. ക​മ​ന​ത്തി​നു വേ​ണ്ട​ത്ര ഉ​യ​ര​മി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് അ​ല്പം കൂ​ടി മു​ന്നോ​ട്ട് ക​യ​റ്റി ക​മാ​നം ഉയരത്തിൽ സ്ഥാ​പി​ച്ചാ​ൽ അ​പ​രി​ചി​ത​രാ​യ ഡ്രൈ​വ​ർ​മാ​ർ​ക്കു പ്ര​വേ​ശ​ന ക​വാ​ടം പെ​ട്ടെ​ന്നു തി​രി​ച്ച​റി​യാ​ൻ കൂ​ടി ക​ഴി​യു​മെ​ന്നും അ​തി​നാ​ൽ ക​വാ​ടം മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

Related posts