ഉപഭോക്താക്കള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം പോലും നല്‍കാത്ത പെട്രോള്‍ പമ്പുകള്‍ കണ്ടു പഠിക്കണം ഇത്; ഇന്ധനം നിറയ്ക്കാന്‍ വരുന്നവരെ ഈ ഈ പമ്പ് സ്വീകരിക്കുന്നത് ഇങ്ങനെ…

പെട്രോള്‍ പമ്പിലെത്തുന്ന ഏവര്‍ക്കും ഉപയോഗിക്കാന്‍ ശുചിമുറി തുറന്നു കൊടുക്കണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് പല പമ്പുകാരും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ധനം അടിക്കാനെത്തുന്നവര്‍ക്കു മാത്രമേ ശുചിമുറി കൊടുക്കൂ എന്നാണ് പല പമ്പുടമകളുടെയും നിലപാട്. പമ്പുടമയുടെ ഈ നിലപാടിനെത്തുടര്‍ന്ന് വലഞ്ഞ വിനോദ സഞ്ചാരികളായ വിദേശ വനിതകളുടെ വാര്‍ത്ത അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് സംഭവം വിവാദമായത്.

എന്നാല്‍ ഇത്തരം പമ്പുടമകളെ നാണിപ്പിക്കുകയാണ് തിരുവനന്തപുരത്തെ മുട്ടത്തറയിലുള്ള പെട്രോള്‍ പമ്പ്. വേനല്‍ ചൂട് കനത്തതോടെ പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് സ്വന്തം ചെലവില്‍ സംഭാരം നല്‍കുകയാണ് ഇവര്‍. ഇവിടെ ഇന്ധനം നിറയ്ക്കാനെത്തിയ ആളുകളിലൊരാള്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോസ്റ്റ് വൈറലായതോടെ കേരളത്തിലെ എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും ഇവര്‍ മാതൃകയാകട്ടെ എന്നാണ് ആളുകള്‍ ഒരേസ്വരത്തില്‍ പറയുന്നത്.

Related posts