വീണ്ടും അവർ  വരുന്നു, വളവിൽ പതുങ്ങിയിരിക്കാൻ..!  പ്രതിദിനം കേ​സ് കാ​ല്‍ സെ​ഞ്ചുറി അ​ടി​ക്ക​ണം;  ഓ​രോ സ്‌​ക്വാ​ഡി​നും ടാ​ര്‍​ജ​റ്റ് ന​ല്‍​കി ഏ​മാ​ന്‍​മാ​ര്‍


കോ​ഴി​ക്കോ​ട്: വ​ള​വി​ലും തി​രി​വി​ലും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും വാ​ഹ​ന​യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടു​ന്ന ട്രാ​ഫി​ക്ക് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ മാ​രും സം​ഘ​വും ഇ​നി കൂ​ടു​ത​ല്‍ ഉ​ഷാ​റാ​കും.​

മ​റ്റൊ​ന്നും കൊ​ണ്ട​ല്ല…​ടാ​ര്‍​ജറ്റ് മു​ക​ളി​ല്‍ നി​ന്നും ന​ല്‍​കി​ക​ഴി​ഞ്ഞു. ​പ്ര​തി​ദി​നം 25 കേ​സ് എ​ങ്കി​ലും വേ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. എ​ക​ദേ​ശം ഇ​പ​തോ​ളം വാ​ഹ​ന​ങ്ങ​ള്‍ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​ന്‍ ന​ഗ​ര​ത്തി​ല്‍ ക​റ​ങ്ങി തി​രി​യു​ന്നു​ണ്ട്.

ഇ​നി മു​ഖ​ത്ത് മാ​സ്‌​കി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ കേ​സ് എ​ടു​ക്കാ​നാ​വി​ല്ലെ​ന്ന​തി​നാ​ല്‍ മ​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ പി​ടി​മു​റു​ക്കാ​നാ​ണ് തീ​രു​മാ​നം.

സീ​റ്റ് ബെ​ല്‍​റ്റി​ടാ​തി​രി​ക്ക​ല്‍, ഹെ​ല്‍​മ​റ്റി​ല്ലാ​തെ യാ​ത്ര​ചെ​യ്യ​ല്‍, യാ​ത്രാ മ​ധ്യേ ഫോ​ണ്‍ ഉ​പ​യോ​ഗം തു​ട​ങ്ങി എ​ല്ലാ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ഇ​നി ക​യ്യോ​ടെ പൊ​ക്കും.

ഇ​തി​നാ​യി ന​ഗ​ര വീ​ഥി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ക​ണ്ണു​ക​ളു​മാ​യി പോ​ലീ​സ് ഏ​മാ​ന്‍​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ര​ണ്ട് അ​സി. ക​മ്മീ​ഷ​ണ​ർ മാ​രാ​ണ് നി​ല​വി​ൽ ഉ​ള്ള​ത്.

Related posts

Leave a Comment