ഇ​രു​ച​ക്ര​വാ​ഹ​ന ​യാ​ത്ര​ക്കാ​ര്‍​ക്കു മു​ന്ന​റി​യി​പ്പ് കു​ട​ ‘പാ​ര​ച്യൂ​ട്ട്’ ആകും.. സൂ​ക്ഷി​ക്കു​ക

കോ​ഴി​ക്കോ​ട്: അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഴ​ക്കാ​ല​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്.

ഓ​ടു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ട നി​വ​ര്‍​ത്തി ഉ​പ​യോ​ഗി​ച്ചാ​ല്‍ ‘പാ​ര​ച്യൂ​ട്ട് എ​ഫ​ക്ട്’ മൂ​ലം അ​പ​ക​ടം സൃ​ഷ്ടി​ച്ചേ​ക്കാ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ര്‍​മപ്പെ​ടു​ത്തു​ന്ന​ത്.

‘പ​ല​യി​ട​ങ്ങ​ളി​ലും വേ​ന​ല്‍​മ​ഴ പെ​യ്യു​ക​യാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​യി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ മ​ഴ​ക്കോ​ട്ടി​ന് പ​ക​രം കു​ട പി​ടി​ക്കു​ന്ന രം​ഗ​ങ്ങ​ൾ റോ​ഡി​ല്‍ കാ​ണു​ന്നു​ണ്ട്.

ഓ​ടു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലി​രു​ന്നു കു​ട നി​വ​ര്‍​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​ത് (അ​ത് ഓ​ടി​ക്കു​ന്ന​യാ​ളാ​യാ​ലും പി​റ​കി​ലി​രി​ക്കു​ന്ന​യാ​ളാ​യാ​ലും) പാ​ര​ച്യൂ​ട്ട് എ​ഫ​ക്ട് മൂ​ലം അ​പ​ക​ടം സൃ​ഷ്ടി​ച്ചേ​ക്കാം എ​ന്ന കാ​ര്യം ഞ​ങ്ങ​ള്‍ ഒ​ന്നു​കൂ​ടി ഓ​ര്‍​മിപ്പി​ക്കു​ക​യാ​ണ്’-പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment