ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​രെ എം​ബ​സി അ​ധി​കൃ​ത​ർ ഇ​ന്നു സ​ന്ദ​ർ​ശി​ക്കും

ന്യൂ​ഡ​ൽ​ഹി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ലി​ന്‍റെ എം​എ​സ്‌​സി ഏ​രീ​സ് ച​ര​ക്കു ക​പ്പ​ലി​ലെ 17 ഇ​ന്ത്യ​ക്കാ​രെ ഇ​ന്ത്യ​ൻ‌ എം​ബ​സി അ​ധി​കൃ​ത​ർ ഇ​ന്നു സ​ന്ദ​ർ​ശി​ക്കും. ജീ​വ​ന​ക്കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച​യ്ക്ക് ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ​ക്ക് ഇ​ന്നു സ​മ​യം ന​ൽ​കു​മെ​ന്നാ​ണു വി​വ​രം.

ക​പ്പ​ലി​ലു​ള്ള 17 ഇ​ന്ത്യാ​ക്കാ​രി​ൽ നാ​ലു മ​ല​യാ​ളി​ക​ളു​ണ്ട്. കോ​ട്ട​യം വാ​ഴൂ​രി​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​നി ആ​ൻ ടെ​സ ജോ​സ​ഫ്, കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി ശ്യാം ​നാ​ഥ് തേ​ലം​പ​റ​മ്പ​ത്ത്, പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​മേ​ഷ്, വ​യ​നാ​ട് സ്വ​ദേ​ശി പി.​വി. ധ​നേ​ഷ് എ​ന്നി​വ​രാ​ണു ക​പ്പ​ലി​ലു​ള്ള മ​ല​യാ​ളി​ക​ൾ.

ഇ​തി​ൽ ആ​ൻ ടെ​സ ജോ​സ​ഫ് കു​ടും​ബ​വു​മാ​യി ഇ​ന്ന​ലെ ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ക​പ്പ​ലി​ലു​ള്ള​വ​ർ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​റ്റു പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ആ​ൻ ടെ​സ കു​ടും​ബ​ത്തെ അ​റി​യി​ച്ചു.

ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ​വ​രെ മോ​ചി​പ്പി​ക്കാ​ൻ എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തു​ന്നു​ണ്ടെ​ന്നു കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്നു ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​പ്പ​ൽ ക​മ്പ​നി​യു​ടെ മും​ബൈ ഓ​ഫീ​സ് അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു.

Related posts

Leave a Comment