അനുവിന് ഒട്ടും പക്വതയില്ല ! ആന്‍ഡ്രിയയോട് അനാവശ്യമായി പൊട്ടിത്തെറിച്ചു; അപ്പോള്‍ എന്തെങ്കിലും കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനേ എന്ന് മിഷ്‌കിന്‍…

നടി അനു ഇമ്മാനുവലിനെക്കുറിച്ച് സംവിധായകന്‍ മിഷ്‌കിന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. പുതിയ ചിത്രമായ സൈക്കോയുടെ പരസ്യ പ്രചരണവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പരിവാളന്റെ സെറ്റില്‍ വച്ചായിരുന്നു സംഭവം.

ചിത്രത്തിലെ നായികമാരായ അനുവും ആന്‍ഡ്രിയയും ഒന്നിച്ചുള്ള ഷോട്ടുകള്‍ ചിത്രീകരിക്കുന്നതിനിടെ ആന്‍ഡ്രി ജീന്‍സും അനു കുര്‍ത്തയുമാണി ധരിച്ചിരുന്നത്. കുര്‍ത്ത ലിഫ്റ്റിനിടയില്‍ കുടുങ്ങാതെ ശ്രദ്ധിക്കണമെന്ന് ആന്‍ഡ്രിയ അനുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തികച്ചും ധിക്കാരപരമായ മറുപടിയാണ് അനു ആന്‍ഡ്രിയയ്ക്ക് നല്‍കിയത്.

സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു അനുവിന്റെ മറുപടി. ഇത് മിസ്‌കിനെ ദേഷ്യം പിടിപ്പിച്ചു. അപ്പോള്‍ തന്റെ കയ്യില്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനെ എന്നാണ് മിഷ്‌കിന്‍ സംഭവത്തെ കുറിച്ച് പറഞ്ഞത്. സംഭവത്തിനു ശേഷം താന്‍ അനുവിനെ ശകാരിച്ചെന്നും മിഷ്‌കിന്‍ വെളിപ്പെടുത്തി.

ഒരു സീനിയര്‍ താരത്തോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നു ചോദിച്ചെന്നും മിഷ്‌കിന്‍ പറയുന്നു. എന്നാല്‍ തന്റെ പുതിയ ചിത്രത്തിന്റെ സൈറ്റില്‍ അത്തരം യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ജനുവരി 24ന് റിലീസ് ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലറായ സൈക്കോ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Related posts

Leave a Comment