രാമേശ്വരത്ത് സൂര്യനു ചുറ്റും പ്രകാശവലയം ! അത്ഭുത പ്രതിഭാസത്തില്‍ അമ്പരന്ന് നാട്ടുകാര്‍; വീഡിയോ വൈറലാകുന്നു…

തമിഴ്നാട്ടില്‍ രാമേശ്വരത്ത് സൂര്യന് ചുറ്റുമുളള പ്രകാശവലയം കണ്ട് അമ്പരന്ന് നാട്ടുകാര്‍. അര മണിക്കൂറിലധികമാണ് ഈ പ്രതിഭാസം നീണ്ടു നിന്നു. ഈ അത്ഭുത പ്രതിഭാസത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. സൂര്യന് ചുറ്റുമുളള പ്രകാശവലയം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അമ്പരന്ന നാട്ടുകാര്‍ തടിച്ചുകൂടി. എന്താണ് ഈ പ്രതിഭാസം എന്ന് അറിയാനുളള ആകാംക്ഷയിലായിരുന്നു നാട്ടുകാര്‍. ഏകദേശം അരമണിക്കൂറിലധികം നേരം ഈ പ്രതിഭാസം നീണ്ടുനിന്നത്.

മണ്‍സൂണ്‍ കാലമാണെങ്കിലും മഴ മേഘങ്ങള്‍ മാറിനില്‍ക്കുകയായിരുന്നു. അതിനിടെയാണ് ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. ഇത് നിരവധിപ്പേരാണ് വീഡിയോയില്‍ പകര്‍ത്തിയത്. എന്താണ് ഈ പ്രതിഭാസത്തിനു കാരണമെന്ന് അറിവായിട്ടില്ല.

Related posts

Leave a Comment