തീവ്രവാദ സംഘടനകളിൽനിന്ന് ഭീഷണി;  ബിജെപി ജില്ലാ പ്രസിഡന്‍റ് നൽകിയ പരാതിയിലെ നമ്പർ ബിജെപിക്കാര ന്‍റേത്; പരാതി പിൻവലിച്ച് പ്രസിഡന്‍റ് പോലീസിനോട് പറഞ്ഞ മറുപടിയിങ്ങനെ…

കോ​ട്ട​യം: തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന് ഭീ​ഷ​ണി​യെ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ ഒ​രെ​ണ്ണം പി​ൻ​വ​ലി​ച്ചു. പ​രാ​തി​ക്കൊ​പ്പം ന​ൽ​കി​യ ന​ന്പ​റു​ക​ളി​ലൊന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റേതാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണു പ​രാ​തി പി​ൻ​വ​ലി​ച്ച​ത്.

ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​ളി​ച്ച ന​ന്പ​റു​ക​ൾ പ​രാ​തി​ക്കൊ​പ്പം എ​ൻ. ഹ​രി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൊ​ബൈ​ൽ ന​ന്പ​റു​ക​ളി​ൽ ഒ​ന്നു ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണെ​ന്നും അ​തു ബി​ജെ​പി അ​നു​ഭാ​വി​യു​ടേ​താ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്. അ​തി​നെ തു​ട​ർ​ന്നാ​ണ് ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നും പ​രാ​തി പി​ൻ​വ​ലി​ച്ച​ത്.

ഭീ​ഷ​ണി വ​ന്ന ന​ന്പ​റു​ക​ൾ എ​ഴു​തി ന​ൽ​കി​യ​തി​ൽ സം​ഭ​വി​ച്ച തെ​റ്റു​മൂ​ല​മാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ ന​ന്പ​റും പ​രാ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്. അ​തു മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ ഗാ​ന്ധി​ന​ഗ​റി​ലെ പ​രാ​തി മാ​ത്രം പി​ൻ​വ​ലി​ച്ചു. മ​റ്റു പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് എ​ൻ. ഹ​രി പ​റ​ഞ്ഞു.

Related posts