ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ കു​റി​പ്പി​ന്   ലൈ​ക്ക​ടി​ച്ച്  സിനിമാ താരങ്ങൾ;  കുറിപ്പിന് സൂപ്പർസ്റ്റാറുകൾ നൽകിയ കമന്‍റ് കണ്ടോ!


കൊ​ച്ചി: ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് പി​ന്തു​ണ​യു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും.
ഇ​ന്‍​സ്റ്റാ​ഗ്രാം സ്‌​റ്റോ​റി​യി​ലൂ​ടെ ന​ടി​യു​ടെ കു​റി​പ്പ് പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഇ​രു​വ​രും പി​ന്തു​ണ അ​റി​യി​ച്ച​ത്.

ന​ടി​യു​ടെ കു​റി​പ്പി​ന​ടി​യി​ല്‍ ബ​ഹു​മാ​നം എ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ കു​റി​ച്ച​പ്പോ​ള്‍ നി​ന​ക്കൊ​പ്പം എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ രേ​ഖ​പ്പെ​ടു​ത്ത​ല്‍.

ന​ടി​ക്കു പി​ന്തു​ണ​യു​മാ​യി പ്ര​മു​ഖ യു​വ​താ​ര​ങ്ങ​ളെ​ല്ലാം രം​ഗ​ത്തു​വ​ന്നി​ട്ടും സൂ​പ്പ​ര്‍​സ്റ്റാ​റു​ക​ള്‍ ഒ​ന്നും മി​ണ്ടാ​തി​രു​ന്ന​ത് സി​നി​മാ​രം​ഗ​ത്തു​നി​ന്ന് ഉ​ള്‍​പ്പെ​ടെ വ​ലി​യ വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​വ​രു​ത്തി​യി​രു​ന്നു.

മ​ഞ്ജു​വാ​ര്യ​ര്‍, പൃ​ഥ്വി​രാ​ജ്, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, ടൊ​വി​നോ തോ​മ​സ്, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ആ​ശി​ഖ് അ​ബു, പാ​ര്‍​വ​തി, റി​മ ക​ല്ലി​ങ്ക​ല്‍, ഐ​ശ്വ​ര്യ ല​ക്ഷ്മി, ബാ​ബു​രാ​ജ് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു.

ത​നി​ക്കു സം​ഭ​വി​ച്ച അ​തി​ക്ര​മ​ത്തി​നു​ശേ​ഷം ത​ന്‍റെ പേ​രും വ്യ​ക്തി​ത്വ​വും അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ടു​ക​യാ​ണെ​ന്നും നീ​തി പു​ല​രാ​നും തെ​റ്റു ചെ​യ്ത​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​നും താ​ന്‍ ഈ ​യാ​ത്ര തു​ട​ര്‍​ന്നു​കൊ​ണ്ടേ​യി​രി​ക്കു​മെ​ന്നും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ കു​റി​പ്പി​ട്ടി​രു​ന്നു.

മൂ​ന്നു ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഈ ​കു​റി​പ്പി​ന് ലൈ​ക്ക​ടി​ച്ചും പി​ന്തു​ണ അ​റി​യി​ച്ചും ഇ​തി​ന​കം എ​ത്തി​യി​ട്ടു​ള്ള​ത്.

Related posts

Leave a Comment