സല്‍മാന്റെ നായികയാകാന്‍ വിളിവന്നു; പക്ഷേ…

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നി​ങ്ങ​നെ തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ തി​ള​ങ്ങിനി​ന്ന ന​ടി​യാ​യി​രു​ന്നു നദിയാ മൊയ്ദു. 1994 മു​ത​ൽ 2004 വ​രെ സി​നി​മ​യി​ൽ നി​ന്ന്് ഇ​ട​വേ​ള എ​ടു​ത്ത് മാ​റി നി​ന്നി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ സി​നി​മ​യി​ൽ സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണ്. നോ​ക്കെ​ത്താ ദൂ​ര​ത്ത് ക​ണ്ണും​ന​ട്ട് എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ന​ദി​യ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

പി​ന്നീ​ട് തി​ര​ക്കു​ള്ള ന​ടി​യാ​യി വ​ള​ർ​ന്ന ന​ദി​യ​യെ തേ​ടി ഒ​രു​പാ​ട് ന​ല്ല അ​വ​സ​ര​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. ബോ​ളി​വു​ഡി​ൽ നി​ന്നും നാ​ദി​യ​യെ തേ​ടി വ​ലി​യൊ​രു അ​വ​സ​രം വ​ന്നി​രു​ന്നെ​ങ്കി​ലും അ​തി​ൽ അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തി​നെ കു​റി​ച്ച് ന​ടി തു​റ​ന്നുപ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നാ​ദി​യ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സ​ൽ​മാ​ൻ ഖാ​ന്‍റെ നാ​യി​ക​യാ​യി മേ​നെ പ്യാ​ർ കി​യ എ​ന്ന സി​നി​മ​യി​ലേ​ക്കാ​യി​രു​ന്നു നാ​ദി​യ​യ്ക്ക് അ​വ​സ​രം വ​ന്ന​ത്. നാ​യി​ക​യാ​കാ​നു​ള്ള വി​ളി​യാ​യി​രു​ന്നെ​ങ്കി​ലും വി​വാ​ഹം തീ​രു​മാ​നി​ച്ചി​രു​ന്ന സ​മ​യം ആ​യി​രു​ന്ന​തി​നാ​ൽ വേ​ണ്ടെ​ന്ന് വയ്ക്കു​ക​യാ​യി​രു​ന്നു.

അ​തി​ന് മു​ന്പും ബോ​ളി​വു​ഡി​ലേ​ക്ക് അ​വ​സ​രം തേ​ടി​യെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഏ​റ്റെ​ടു​ത്ത സി​നി​മ​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​തു കൊ​ണ്ട് വേ​ണ്ടെ​ന്നു വയ്​ക്കു​ക​യാ​യി​രു​ന്നു- ന​ദി​യ പ​റ​യു​ന്നു.

Related posts