നജീബിന്റെ തന്ത്രം പാളി! ആറുലക്ഷത്തിന്റെ ബീഡികളുമായി കോണ്‍ഗ്രസ് നേതാവ് പിടിയില്‍; ഓരോ കെട്ടിലും 20 വലിയ പായ്ക്കറ്റുകള്‍

ആ​​​ലു​​​വ: ആ​​​റു ല​​​ക്ഷം രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന അ​​​ജി​​​ത് ബ്രാ​​​ൻ​​​ഡി​​​ന്‍റെ വ്യാ​​​ജ ബീ​​​ഡി​​യു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ‌് നേ​​​താ​​​വ‌് പോ​​​ലീ​​​സ‌് പി​​​ടി​​​യി​​​ൽ. ആ​​​ലു​​​വ കോ​​​ൺ​​​ഗ്ര​​​സ‌് നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി എ​​​ട​​​യ​​​പ്പു​​​റം മ​​​ന​​​യ‌്ക്ക​​​ല​​​ത്തൂ​​​ട്ട‌് ന​​​ജീ​​​ബി​​​നെ (40) യാ​​​ണ‌് ആ​​​ലു​​​വ ഈ​​​സ‌്റ്റ‌് പോ​​​ലീ​​​സ‌് പി​​​ടി​​​കൂ​​​ടി​​​യ​​​ത‌്. പ​​​ശ‌്ചി​​​മ ബം​​​ഗാ​​​ളി​​​ലെ അ​​​ജി​​​ത‌് ബീ​​​ഡി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള 20 വ്യാ​​​ജ ബീ​​​ഡി കെ​​ട്ടു​​ക​​ളു​​മാ​​യി ആ​​ലു​​വ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ പ​​രി​​സ​​ര​​ത്തു​​നി​​ന്നാ​​ണു ന​​​ജീ​​​ബി​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഓ​​​രോ കെ​​​ട്ടി​​​ലും 20 വ​​ലി​​യ പാ​​​യ‌്ക്ക​​​റ്റു​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത‌്. സം​​​ശ​​​യി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ അ​​​ഞ്ച‌് കെ​​​ട്ടു​​​ക​​​ൾ വ്യാ​​​ജ​​​ന​​​ല്ലാ​​​ത്ത​​​തും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പു​​​റം​​​ക​​​വ​​​റി​​ൽ അ​​​ജി​​​ത്‌ ബീ​​​ഡി​​​യെ​​​ന്ന‌ു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​ശേ​​​ഷം മ​​​റ്റ‌ു ബീ​​​ഡി​​​യാ​​​ണ‌് ഒ​​​രോ പാ​​​യ‌്ക്ക​​​റ്റി​​​ലു​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട‌്. പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ​​നി​​​ന്നു ട്രെ​​​യി​​​ൻ മാ​​​ർ​​​ഗം ആ​​​ലു​​​വ റെ​​​യി​​​ൽ​​​വേ സ‌്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ചു വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ക​​​യാ​​​ണ് ചെ​​​യ്തി​​രു​​ന്ന​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ച​​​ര​​​ക്കെ​​​ത്തി​​ക്കു​​ന്ന​​​ത്. ബീ​​​ഡി​​​ക്കെ​​​ട്ടു​​​ക​​​ൾ പി​​​ക്ക‌്അ​​​പ‌് വാ​​​നി​​​ലേ​​​ക്ക‌് ക​​​യ​​​റ്റി വ​​​യ്ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ന​​​ജീ​​​ബ് പി​​​ടി​​​യി​​ലാ​​കു​​​ന്ന​​​ത‌്. വ്യാ​​​ജ ബീ​​​ഡി​ വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന അ​​​ജി​​​ത‌് ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​സെ​​ടു​​ത്ത​​താ​​യി എ​​​സ‌്ഐ എം.​​​എ​​​സ‌്. ഫൈ​​​സ​​​ൽ പ​​​റ​​​ഞ്ഞു. വ​​​ഞ്ച​​​ന, ട്രേ​​​ഡ‌് മാ​​​ർ​​​ക്ക‌് ലം​​​ഘ​​​നം എ​​​ന്നി​​​വ​​​യ‌്ക്കാ​​​ണ‌് കേ​​​സ‌്.

അ​​​തേ​​​സ​​​മ​​​യം താ​​​ൻ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡ്രൈ​​​വ​​​ർ മാ​​​ത്ര​​​മാ​​​ണെ​​​ന്നും കെ​​​ട്ടി​​​ൽ എ​​​ന്താ​​​യി​​​രു​​​ന്നു​​​വെ​​​ന്ന‌് അി​​​യി​​​ല്ലെ​​​ന്നു​​​മാ​​​ണ‌് ന​​​ജീ​​​ബ‌് പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം. കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക‌ു ബീ​​​ഡി​​​യെ​​​ത്തി​​​ക്കു​​​ന്ന ആ​​​ലു​​​വ​​​യി​​​ലെ സ്വ​​​കാ​​​ര്യ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ‌ു ന​​​ജീ​​​ബ‌്. ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലാ​​​ണ് ഈ ​​​സ്വ​​​കാ​​​ര്യ ഏ​​​ജ​​​ൻ​​​സി.

Related posts