കാഴ്ച്ചക്കുറവുള്ള നന്ദകുമാറിനുനേരേ കണ്ണടച്ച് തൃക്കാക്കര ന​ഗ​ര​സ​ഭ; അ​ർ​ഹ​ത​പ്പെ​ട്ട പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നാ​യി  മൂന്നുവർഷമായി ഓഫീസ് കയറിയിറങ്ങുന്നു

ക​ള​മ​ശേ​രി: അ​ർ​ഹ​ത​പ്പെ​ട്ട പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നാ​യി കാ​ഴ്ച​ക്കു​റ​വു​ള്ള ന​ന്ദ​കു​മാ​ർ മൂ​ന്നു വ​ർ​ഷ​മാ​യി അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. 60 വ​യ​സു ക​ഴി​ഞ്ഞ ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കു​ള്ള കേ​ന്ദ്ര സാ​മൂ​ഹ്യ പെ​ൻ​ഷ​നാ​ണ് ല​ഭി​ക്കേ​ണ്ട​ത്.

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ കേ​ന്ദ്ര​ഫ​ണ്ട് എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. കൊ​ള​വേ​ലി വീ​ട്ടി​ൽ കെ.​ആ​ർ. ന​ന്ദ​കു​മാ​ർ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ 27 ാം ഡി​വി​ഷ​ൻ നി​വാ​സി​യാ​ണ്. മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ മാ​ർ​ച്ച് മാ​സം മു​ത​ലു​ള്ള സി​റ്റിം​ഗു​ക​ളി​ലും പ​ങ്കെ​ടു​ത്തെ​ങ്കി​ലും എ​ന്നാ​ൽ എ​തി​ർ​ക​ക്ഷി​യാ​യ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ ഹ​ർ​ജി തീ​ർ​പ്പാ​ക്കാ​ൻ ക​മ്മീ​ഷ​നും ക​ഴി​യു​ന്നി​ല്ല.

ഓം​ബു​ഡ്സ്മാ​നി​ൽ​നി​ന്ന് അ​നു​കൂ​ല വി​ധി നേ​ടി​യെ​ങ്കി​ലും അ​ത് ന​ട​പ്പി​ലാ​യി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ അ​ർ​ഹ​രാ​യ നി​ര​വ​ധി പേ​ർ​ക്ക് സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ന​ന്ദ​കു​മാ​ർ പ​റ​യു​ന്നു. ക​ക്കൂ​സ് നി​ർ​മാ​ണ​ത്തി​നോ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യ്ക്കോ വേ​ണ്ട തു​ക​യും അ​നു​വ​ദി​ക്ക​പ്പെ​ടു​ന്നി​ല്ല. രേ​ഖ​ക​ളും അ​പേ​ക്ഷ​ക​ളും വാ​ങ്ങു​മെ​ന്ന​ല്ലാ​തെ മ​റ്റൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കാ​റി​ല്ല.

വ​രു​മാ​നം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ന്നെ ഇ​പ്പോ​ൾ 5 ത​വ​ണ ന​ൽ​കി​ക്ക​ഴി​ഞ്ഞെ​ന്നും ശ്രീ​രാ​മ മി​ഷ​നി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ പ​ത്ത​ടി​പ്പാ​ലം റെ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ 72 ഹ​ർ​ജി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. അ​ഞ്ച് പു​തി​യ പ​രാ​തി​ക​ൾ ല​ഭി​ച്ചു. 36 ഹ​ർ​ജി​ക​ൾ പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ത്തു. സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ൻ​റ​ണി ഡൊ​മി​നി​ക് ചൊ​വ്വാ​ഴ്ച​ത്തെ സി​റ്റി​ംഗിൽ 25 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി.

Related posts