ശ​രി​യാ​യ രീ​തി​യ​ല്ല; പോ​ലീ​സി​നെ​തി​രാ​യ കേ​സ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി. പോ​ലീ​സി​നെ​തി​രാ​യ കേ​സ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ശ​രി​യ​ല്ല. ഇ​ത്ത​രം കേ​സു​ക​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ശ​രി​യാ​യ രീ​തി​യ​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ടാ​യ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്.

കേ​സി​ൽ സ​ർ​ക്കാ​രി​നോ​ട് ഹൈക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. കേ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും നാ​ലു പേ​രെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് മേ​യ് നാ​ലി​ന് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related posts