എ​ള​വ​ള്ളി ന​ന്ദ​ന്‍റെ ദാ​രു​ശി​ല്പ​ങ്ങ​ൾ ശ​ബ​രി​മ​ല​യി​ലേ​ക്ക്! ശി​ല്പ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത് പ​തി​നെ​ട്ടു ക​ള്ളി​ക​ളി​ലാ​യി

പാ​വ​റ​ട്ടി: ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ സ്ഥാപി ക്കാനുള്ള ദാരുശില്പങ്ങളുടെ നിർമാണം പൂർത്തിയായി.

ബ​ലി​ക്ക​ൽ​പ്പു​ര​യു​ടെ മു​ക​ൾ ഭാ​ഗ​ത്ത് അ​ഷ്ട​ദി​ക് പാ​ല​ക​രു​ടെ​യും ന​മ​സ്കാ​ര മ​ണ്ഡ​പ​ത്തി​ന്‍റെ സ്ഥാ​ന​ത്തിനു മു​ക​ളി​ൽ ന​വ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ശില്പങ്ങളാണു സ്ഥാപിക്കുന്നത്.

ദാ​രു​ശി​ല്പി എ​ള​വ​ള്ളി ന​ന്ദ​നാ​ണു ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ച​ത്. പ​തി​നെ​ട്ടു ക​ള്ളി​ക​ളി​ലാ​യാ​ണു ശി​ല്പ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കൂ​ടാ​തെ ല​ത​ക​ളും പു​ഷ്പ​ങ്ങ​ളും വ​ള്ളി​ക​ളും മ​റ്റ​ല​ങ്കാ​ര​ങ്ങ​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്.

പൂ​ർ​ണ​മാ​യും തേ​ക്കു മ​ര​ത്തി​ലാ​ണു ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ഗു​രു​വാ​യൂ​രി​ന​ടു​ത്തു​ള്ള എ​ള​വ​ള്ളി​യി​ലെ പ​ണി​പ്പു​ര​യി​ലാ​ണു ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ച​ത്.

സ​ഹാ​യി​ക​ളാ​യി ന​വീ​ൻ, വി​നീ​ത്, സ​തീ​ശ​ൻ, വി​നോ​ദ് മാ​രാ​യ​മം​ഗ​ലം, ദേ​വ​ൻ, അ​ജി​ത്ത്, ശ്രീ​ക്കു​ട്ട​ൻ, ഷോ​മി എ​ന്നി​വ​രും കൂ​ടെ ചേ​ർ​ന്നു. കൈ​ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കി​യ​ത്.

വി​ശ്വ​സി​ക​ൾ ചേ​ർ​ന്നാ​ണു ശി​ല്പ​ങ്ങ​ൾ വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ക്കു​ന്ന​ത്. മാ​ർ​ച്ച് 29നു ​രാ​വി​ലെഒ​ന്പ​തി​നു ശി​ല്പ​ങ്ങ​ൾ ശ​ബ​രി​മ​ല​യി​ലേ​യ്ക്കു കൊ​ണ്ടു​പോ​കും. ഏ​പ്രി​ൽ 11നു ​ശ​ബ​രി​മ​ല​യി​ൽ സ​മ​ർ​പ്പ​ണം ന​ട​ത്തും.

ശ​ബ​രി​മ​ല ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ന്‍റെ സ്വ​ർ​ണ​വാ​തി​ലി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല ന​ന്ദ​നാ​ണു നി​ർ​വ​ഹി​ച്ച​ത്.

ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം, മൂ​കാം​ബി​ക ക്ഷേ​ത്രം, ബാം​ഗ്ലൂ​ർ ജാ​ല​ഹ​ള്ളി അ​യ്യ​പ്പ​ക്ഷേ​ത്രം, കൊ​ൽ​ക്ക​ത്ത ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം, തി​രൂ​ർ തു​ഞ്ച​ൻ സ്മാ​ര​ക മ്യൂ​സി​യം തു​ട​ങ്ങി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ധാ​രാ​ളം ദാ​രു​ശി​ല്പ​ങ്ങ​ൾ എ​ള​വ​ള്ളി ന​ന്ദ​ൻ ആ​ചാ​രി നി​ർ​മി​ച്ചി​ട്ടു​ണ്ട്.

2012 ൽ ​ദാ​രു​ശി​ല്പ ക​ല​ക​ൾ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സീ​നി​യ​ർ ഫെ​ല്ലോ​ഷി​പ്പും ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ന്ത​രി​ച്ച പ്ര​ശ​സ്ത ദാ​രു​ശി​ല്പി എ​ള​വ​ള്ളി നാ​രാ​യ​ണ​ൻ ആ​ചാ​രി​യു​ടെ മ​ക​നാ​ണു ന​ന്ദ​ൻ.

Related posts

Leave a Comment