അ​ഭി​മ​ന്യു​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ‘നാ​ൻ പെ​റ്റ മ​ക​ൻ’  ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു; അഭിമന്യുവായി മിനോൺ

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു​വി​ന്‍റെ ജീ​വി​ത​വും പ​ഠ​ന​വും മ​ര​ണ​വു​മൊ​ക്കെ പ​റ​യു​ന്ന ‘നാ​ൻ പെ​റ്റ മ​ക​ൻ’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മ​ഹാ​രാ​ജാ​സ് കോ​ള​ജ് കാ​ന്പ​സി​ൽ ആ​രം​ഭി​ച്ചു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യി മാ​ത്യൂ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു.

മു​ൻ എം​പി പി.​രാ​ജീ​വ് അ​ഭി​നേ​താ​ക്ക​ളാ​യ സ​ര​യൂ, സീ​മ ജി. ​നാ​യ​ർ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു. സ​ജി എ​സ്. ലാ​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം റെ​ഡ് സ്റ്റാ​ർ മൂ​വീ​സാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 2012 ലെ ​മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ മി​നോ​നാ​ണ് അ​ഭി​മ​ന്യു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Related posts