മോ​ദി​ക്ക് സ​മ്മാ​ന​മാ​യി ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ ചി​ത്രം: ഗു​രു​വാ​യൂ​രി​ൽ മോ​ദി​ക്ക് പെയിന്‍റിംഗ് സമ്മാനിച്ചത് ജ​സ്ന സ​ലിം; ചി​ത്രം പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ പെ​യി​ന്‍റിം​ഗ് സ​മ്മാ​നി​ച്ച് യു​വ​തി. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ജ​സ്ന സ​ലി​മാ​ണ് താ​ൻ വ​ര​ച്ച വെ​ണ്ണ തി​ന്നു​ന്ന ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ പെ​യി​ന്‍റിം​ഗ് ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ച്ച​ത്.

തു​ട​ർ​ന്ന് ത​നി​ക്ക് ല​ഭി​ച്ച ഈ ​സ​മ്മാ​ന​ത്തെ കു​റി​ച്ച് ന​രേ​ന്ദ്ര മോ​ദി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ടു​ക​യും ചെ​യ്തു. ‘ഗു​രു​വാ​യൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ജ​സ്ന സ​ലീം എ​നി​ക്ക് കൃ​ഷ്ണ ഭ​ഗ​വാ​ന്‍റെ പെ​യി​ന്‍റിം​ഗ് സ​മ്മാ​നി​ച്ചു’ എ​ന്നാ​ണ് ചി​ത്രം പ​ങ്കു​വ​ച്ച് മോ​ദി എ​ക്സി​ൽ കു​റി​ച്ച​ത്.

കൃ​ഷ്ണ​ന്‍റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​യ ജ​സ്ന സ​ലിം, ഇ​തു​വ​രെ കൃ​ഷ്ണ​ന്‍റെ 500 ഓ​ളം ചി​ത്ര​ങ്ങ​ളാ​ണ് വ​ര​ച്ച​ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന് നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ക​ണ്ണ​നോ​ടു​ള്ള ആ​രാ​ധ​ന​യ്ക്ക് പി​ന്നി​ൽ മ​റ്റൊ​രു കാ​ര്യ​വു​മു​ണ്ട്. ചെ​റു​പ്പം മു​ത​ൽ ജ​സ്ന​യെ ഉ​മ്മ ക​ണ്ണ​നെ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്.

പി​ന്നീ​ട് സ​ഹോ​ദ​ര​ങ്ങ​ളും ഭ​ർ​ത്താ​വും ജ​സ്ന​യെ അ​ങ്ങ​നെ​ത​ന്നാ​ണ് വി​ളി​ച്ച​തെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് ജ​സ്ന പ​റ​ഞ്ഞു. ആ​ദ്യ​മാ​യി 24-ാം വ​യ​സി​ലാ​ണ് ജ​സ്ന കൃ​ഷ്ണ​ന്‍റെ ചി​ത്രം വ​ര​യ്ക്കു​ന്ന​ത്. പി​ന്നീ​ട് അ​ങ്ങോ​ട്ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ജ​സ്ന വ​ര​ച്ച​ത്.

 

 

Related posts

Leave a Comment