പത്തൊന്‍പതുകാരി പ്രസവിച്ച നവജാത ശിശുവിന്റെ വയറ്റില്‍ അവന്റെ ഇരട്ട സഹോദരന്‍

പത്തൊന്‍പതുകാരി പ്രസവിച്ച നവജാതശിശുവിന്റെ വയര്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. കുഞ്ഞിന്റെ വയറിനുള്ളില്‍ അതാ അവന്റെ ഇരട്ട സഹോദരന്‍. കഴിഞ്ഞ ദിവസം മുംബൈയിലെ താനെയിലായിരുന്നു അവിശ്വസനീയമായ സംഭവം നടന്നത്. ഇന്ത്യയില്‍ ഇതാദ്യത്തെ സംഭവമാണ്.

പ്രസവശേഷം കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാരാണ് വയറിനുള്ളില്‍ മറ്റൊരു ആണ്‍കുട്ടിയെ കണ്ടെത്തിയത്. നവജാതശിശുവിന്റെ വയറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശിശു പാതി വളര്‍ച്ചയേ എത്തിയിരുന്നുള്ളൂ സംഭവം അറിഞ്ഞയുടന്‍ തന്നെ കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കൊടുവില്‍ നവജാത ശിശുവിന്റെ വയറ്റില്‍ നിന്നും അവന്റെ ഇരട്ട സഹോദരന്റെ മൃതദേഹം പുറത്തെടുത്തു. ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സിന്റെ റിക്കാര്‍ഡില്‍ ആദ്യത്തെ സംഭവമാണിത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ദ്ധ ചികില്‍സകള്‍ക്കായി കുട്ടിയെയും അമ്മയെയും താനെയിലെ ടൈറ്റാന്‍ ആശുപത്രിയിലേക്ക് മാറ്റി. ഈ കുട്ടിയെ കാണാന്‍ ആശുപത്രിയേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്.

 

Related posts