ഇ​ത്ത​വ​ണ ഓ​ണ​ത്തി​ന് കൈ​പൊ​ള്ളി​ല്ല..! ഓ​ണ​ക്കാ​ല​ത്ത് അ​രി കി​ലോ​യ്ക്ക് 23 മു​ത​ൽ 25വ​രെ; ഒരു കുടുംബത്തിന് വേണ്ടതെല്ലാം ഒരു കിറ്റിലൊതുക്കി ഓണ ബാസ്ക്കറ്റുമായി കൺസ്യൂമർ ഫെഡ്

കോ​ഴി​ക്കോ​ട്: ഇ​ത്ത​വ​ണ ഓ​ണ​ത്തി​ന് കൈ​പൊ​ള്ളി​ല്ല, കീ​ശ കാ​ലി​യാ​കു​ക​യു​മി​ല്ല. വി​ല​ക്കു​റ​വി​ൽ സാ​ധ​ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ സ്ഥാ​പ്യൂ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ഓ​ണ​ച്ച​ന്ത​ക​ൾ തു​ട​ങ്ങു​ന്നു. ഓ​ഗ​സ്റ്റ് 25ന് ​ആ​രം​ഭി​ക്കു​ന്ന ഓ​ണ​ച്ച​ന്ത​ക​ൾ സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രെ തു​ട​രും. ആ​ഘോ​ഷാ​വ​സ​ര​ങ്ങ​ളി​ലെ വി​ല​വ​ർ​ധ​ന​വ് ത​ട​യു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഓ​ണ​ച്ച​ന്ത​ക​ൾ സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന് 60കോ​ടി രൂ​പ സ​ബ്സി​ഡി അ​നു​വ​ദി​ച്ച​താ​യി ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ചെ​യ​ർ​മാ​ൻ എം. ​മെ​ഹ​ബൂ​ബ് വാ​ർ​ത്താ സ​മ്മ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

2017ലെ ​ഓ​ണം ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​നൊ​പ്പം എ​ന്ന ശീ​ർ​ഷ​ക​വു​മാ​യി ന​ട​ത്തു​ന്ന ച​ന്ത​ക​ൾ വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തെ ഒ​രു പ​രി​ധി​വ​രെ പി​ടി​ച്ചു നി​ർ​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്ന് മെ​ഹ്ബൂ​ബ് പ​റ​ഞ്ഞു. ജ​യ അ​രി, കു​റു​വ അ​രി, കു​ത്ത​രി, പ​ച്ച​രി, പ​ഞ്ച​സാ​ര, വെ​ള്ളി​ച്ചെ​ണ്ണ, ചെ​റു​പ​യ​ർ, ക​ട​ല, ഉ​ഴു​ന്ന്, വ​ൻ​പ​യ​ർ, തു​വ​ര​പ്പ​രി​പ്പ്, മു​ള​ക്, മ​ല്ലി തു​ട​ങ്ങി 13 സ​ബ്സി​ഡി ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​ത്ത 38 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണ് ഓ​ണ​ച​ന്ത​ക​ളി​ൽ ല​ഭ്യ​മാ​കു​ക.

സം​സ്ഥാ​ന​ത്തെ 961 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 2575 ച​ന്ത​ക​ൾ , മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ​റേ​ഷ​നു​ക​ളി​ലു​മാ​യി 691 ച​ന്ത്ര​ക​ൾ , 196 ത്രി​വേ​ണി​വ​ഴി​യും 15 മൊ​ബൈ​ൽ ത്രി​വേ​ണി വ​ഴി​യും 3477 ച​ന്ത​ക​ൾ സ​ജ്ജ​മാ​ക്കും. ഇ​തി​ൽ 213 വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, 60 എ​സ്എ​സ്എ​റ്റി സം​ഘ​ങ്ങ​ൾ, 143 എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, 91 കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടും. ഇ​ത് കൂ​ടാ​തെ 2481 പ്രൈ​മ​റി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും സം​ഘാ​ട​ക​രാ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളി​ലേ​ക്കും ഗു​ണ​ഫ​ല​ങ്ങ​ൾ എ​ത്തി​ക്കു​ക​യാ​ണ് ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ച്ച​ന്ത​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ് ഓ​ണം ബാ​സ്ക​റ്റ്. പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ൽ​ക്കു​ന്ന ഓ​ണം ബാ​സ്ക​റ്റി​ൽ ഒ​രു ചെ​റി​യ കു​ടും​ബ​ത്തി​ന് വേ​ണ്ട​തെ​ല്ലാം ഉ​ണ്ടാ​യി​രി​ക്കും. അ​തു​പോ​ലെ തി​ര​വ​വ​ന്ത​പു​ര​ത്ത് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണ്‍​ലൈ​നി​ൽ ബു​ക്ക് ചെ​യ്താ​ൽ ആ​ളു​ക​ൾ​ക്ക് സാ​ധ​നം വീ​ട്ടി​ലെ​ത്തി​ക്കു​ന്ന സം​വി​ധാ​ന​വും വി​പു​ല​മാ​യ സം​സ്ഥാ​ന ച​ന്ത​യും തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts