ഈ തെറ്റ് തിരുത്താൻ പറ്റാത്തതെന്തുകൊണ്ട്? ദേ​ശീ​യ പ​താ​ക ത​ല​കീ​ഴാ​യി ഉ​യ​ർ​ത്തി​യ സംഭവം; വീഴ്ച വരുത്തിയ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

 

കാ​സ​ർ​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ ദേ​ശീ​യ പ​താ​ക ത​ല​കീ​ഴാ​യി ഉ​യ​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്.

ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഐ​ജി​ക്കും എ​ഡി​എം ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍​ക്കും വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി.

എ​ആ​ര്‍ ക്യാ​മ്പി​ലെ ഗ്രേ​ഡ് എ​സ്‌​ഐ നാ​രാ​യ​ണ​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ബി​ജു​മോ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​വ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഉ​ത്ത​ര​വാ​യി.

കാ​സ​ര്‍​ഗോ​ട്ട് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലാ​ണ് ത​ല​കീ​ഴാ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി അ​ബ​ദ്ധം മ​ന​സി​ലാ​യ​ത്.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് പ​താക തി​രി​ച്ചി​റ​ക്കി നേ​ര​യാ​ക്കി​യ​തി​ന് ശേ​ഷം വീ​ണ്ടും ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment