ദേ​ശീ​യ​ഗാ​ന​ത്തി​നു പ​ക​രം ദേ​ശീ​യ​ഗീ​ത​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം: ഇ​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വി​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത​ല്ല; സി​പി​എം

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ഗാ​ന​ത്തി​നു പ​ക​രം ദേ​ശീ​യ​ഗീ​ത​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഉ​ത്ത​ര​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തു ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വി​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത​ല്ലെ​ന്നും സി​പി​എം. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 51എ (​എ) ദേ​ശീ​യ പ​താ​ക​യെ​യും ദേ​ശീ​യ​ഗാ​ന​ത്തെ​യും ബ​ഹു​മാ​നി​ക്കേ​ണ്ട​ത് ഓ​രോ പൗ​ര​ന്‍റെ​യും ക​ട​മ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്.

എ​ന്നാ​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ ദേ​ശീ​യ​ഗീ​ത​ത്തെ​യും ദേ​ശീ​യ​ഗാ​ന​ത്തെ​യും​കു​റി​ച്ച് അ​നാ​വ​ശ്യ​മാ​യ വി​വാ​ദം സൃ​ഷ്‌​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഉ​ത്ത​ര​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment