നവകേരള സദസിനെതിരെ പോസ്റ്റർ പതിച്ച് യൂത്ത് ലീഗ്

കോഴിക്കോട്: മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് കോ​ഴി​ക്കോ​ട് മു​ക്ക​ത്ത് ന​ട​ക്കും. എ​ന്നാ​ൽ മു​ക്ക​ന്നു ന​ട​ക്കു​ന്ന സ​ദ​സി​നെ​തി​രെ വി​വാ​ദ പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ച് യൂ​ത്ത് ലീ​ഗ്.

ഇ​ത് ന​വ​കേ​ര​ള സൃ​ഷ്ടി​യ​ല്ല, സാ​ധാ​ര​ണ​ക്കാ​രു​ടെ നി​കു​തി​പ്പ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന ദൂ​ർ​ത്താ​ണെ​ന്നാ​ണ് ലീ​ഗ് ആ​രോ​പി​ക്കു​ന്ന​ത്. മു​ക്കം അ​ഗ​സ്ത്യ മു​ഴി​യ​ങ്ങാ​ടി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. മു​സ്ലീം യൂ​ത്ത് ലീ​ഗ് മു​ക്കം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി എ​ന്ന് പോ​സ്റ്റ​റി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്.

ന​വ കേ​ര​ള സ​ദ​സ്സി​നെ​തി​രെ പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ ത​ന്നെ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം കു​സാ​റ്റ് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​വ​കേ​ര​ള സ​ദ​സി​ന്‍റെ മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

Related posts

Leave a Comment