അന്ന് ഒരുദിവസം നവീന്‍ റൂമില്‍ വന്നു, അവര്‍ തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചു, എങ്ങനെ അത്ര നേരം സംസാരിച്ചുവെന്നത് ഇപ്പോഴും അത്ഭുതം, ആ കൂടിക്കാഴ്ച്ചയെ കുറിച്ച് ഭാവനയ്ക്കു പറയാനുള്ളത്

naveen 2പ്രതിസന്ധികളെ മറികടന്ന് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ് നടി ഭാവന. പിന്നിട്ട വഴികളിലെ കല്ലും മുള്ളും താണ്ടിയ ഈ തൃശൂര്‍ക്കാരിയോട് മലയാളികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമാണ്. കന്നഡ സിനിമയിലെ പ്രൊഡ്യൂസര്‍ കൂടിയായ നവീനുമായുള്ള പ്രണയം വിവാഹത്തിലേക്ക് മാറുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പ്രതിസന്ധി ഘട്ടത്തിലും ഭാവനയൊക്കൊപ്പം നിന്നു കാമുകന്‍. അഞ്ചു വര്‍ഷമായുള്ള പരിചയമാണ് ഇരുവരും തമ്മില്‍. തന്റെ പ്രണയം തുടങ്ങിയതിനെ കുറിച്ചു ഭാവന ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ.

ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍. റോമിയോയുടെ കഥപറയാന്‍ നവീനും സംവിധായകനും കൊച്ചിയില്‍ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. അന്നേ അദ്ദേഹത്തില്‍ കണ്ട ഗുണം സിനിമയുമായി ബന്ധപ്പെട്ടല്ലാതെ ഒരുവാക്കോ മെസേജോ പോലും അയക്കാറില്ല എന്നതാണ് എന്നും ഭാവന പറയുന്നു.

റോമിയോയുടെ ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം വൈകുന്നേരം നവീന്‍ റൂമില്‍ വന്നു. അമ്മ റൂമിലുണ്ട്. അവര്‍ തമ്മില്‍ അരമണിക്കുറോളം സംസാരിച്ചു. നവീനു മലയാളമൊഴികെ മറ്റെല്ലാ തെന്നിന്ത്യന്‍ ഭാഷകളും സംസാരിക്കാനറിയാം. അമ്മയ്ക്കാണെങ്കില്‍ മലയാളം മാത്രമേ അറിയു. എന്നിട്ടും അവര്‍ തമ്മില്‍ എങ്ങനെ അരമണിക്കൂര്‍ സംസാരിച്ചു എന്ന് അറിഞ്ഞു കൂടാ എന്നും ഭാവന പറയുന്നു. നവീന്‍ പോയപ്പോള്‍ അമ്മ പറഞ്ഞു ഞങ്ങളുടെയൊക്കെ മനസില്‍ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാന്‍ വരേണ്ടത്. അപ്പോള്‍ അമ്മ അങ്ങനെ പറഞ്ഞുവെങ്കിലും ഞാന്‍ കാര്യമാക്കി എടുത്തില്ല.

പിന്നെയും കുറേക്കാലം സുഹൃത്തുക്കളായി തുടര്‍ന്നു എന്നും വിളിക്കുമ്പോഴൊക്കെ സംസാരിച്ചിരുന്നതു സിനിമയെക്കുറിച്ചായിരുന്നു. തിരക്കുള്ള ആളാണ് എങ്കിലും നല്ല സുരക്ഷിതത്വ ബോധം തരാന്‍ നവീനു കഴിഞ്ഞു. പിന്നീട് എപ്പോഴോ മനസിലായി സൗഹൃദം പ്രണയത്തിലേക്ക് അടുക്കുകയായിരുന്നു എന്ന്. രണ്ടു പേരും പരസ്പരം വിളിക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷേ പരസ്പരം പറയാനൊരു മടി.

ഒരു കന്നട സിനിമയുടെ ഷൂട്ടിങ്ങിനു രാജസ്ഥനില്‍ ആയിരുന്ന സമയത്താണ് ഇഷ്ടം തുറന്നു പറഞ്ഞത്. എനിക്കൊരു പ്രണയമുണ്ട് നവീനാണ് കക്ഷി എന്ന് വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ അമ്മയ്ക്ക് സന്തോഷമായി. മലയാളി അല്ലെന്നു പറഞ്ഞപ്പോള്‍ അച്ഛനു താല്‍പര്യം തോന്നിയില്ല. പിന്നീട് നവീനോടു സംസാരിച്ചപ്പോള്‍ നമുക്ക് ഇത് മതി എന്ന് അച്ഛന്‍ പറഞ്ഞു എന്നും ഭാവന പറയുന്നു.

Related posts