പരീക്ഷണം പാളി..! ദേ​ശീ​യ​പാ​ത​യി​ൽ പ​രീ​ക്ഷ​ണ ടാ​റിം​ഗ് നടത്തിയ ആ​ന്പ​ല്ലൂ​ർ മു​ത​ൽ ന​ന്തി​ക്ക​രവരെ ര​ണ്ടുമ​ണി​ക്കൂ​റി​നി​ടെ അ​പ​ക​ട​ത്തി​ൽപ്പെട്ട​ത് പത്ത് വാ​ഹ​ന​ങ്ങ​ൾ

ten--accidentപു​തു​ക്കാ​ട് : ദേ​ശീ​യ​പാ​ത​യി​ൽ പ​രീ​ക്ഷ​ണ ടാ​റിം​ഗ് നടത്തിയ ആ​ന്പ​ല്ലൂ​ർ മു​ത​ൽ ന​ന്തി​ക്ക​ര വ​രെയുള്ള സ്ഥലത്ത്  ര​ണ്ടുമ​ണി​ക്കൂ​റി​നിടെ  പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽപെ​ട്ടു. രാ​വി​ലെ എട്ടു മ​ണി​യോ​ടെ ന​ന്തി​ക്ക​ര പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം മ​ല​പ്പു​റ​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി ടെന്പോ ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മ​റി​ഞ്ഞു. അ​ര മ​ണു​ക്കൂ​റി​നു​ശേ​ഷം ഇ​തേ സ്ഥ​ല​ത്ത് പാ​ല​ക്കാ​ട്ടുനി​ന്നും പെ​രു​ന്പാ​വൂ​രി​ലേ​ക്ക് ക​ള്ളുകൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ മറിഞ്ഞു. ബ്രേ​ക്ക് ചെ​യ്തപ്പോൾ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് ഡി​വൈ​ഡ​റി​ൽ ക​യ​റി മ​റി​യുകയായിരുന്നു. ഈ അ​പ​ക​ടം ക​ണ്ട് ബ്രേ​ക്ക് ചെ​യ്ത ഇ​രു​ച​ക്ര​വാ​ഹ​നവും തെ​ന്നി മ​റി​ഞ്ഞു.

രാ​വി​ലെ 8.15ന് ​ആ​ന്പ​ല്ലൂ​ർ സി​ഗ്ന​ലി​ൽ നാ​ലുകാ​റുകളും ഒ​രു മി​നി ടെന്പോയും അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ മ​റ്റൊ​രു കാ​ർ വ​ന്നി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ നി​സ്സാ​ര പ​രി​ക്കേ​റ്റ സ്ത്രീ​യെ പു​തു​ക്കാട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ന്പ​ല്ലൂ​ർ കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​ന് സ​മീ​പം വ​ട​ക്കാ​ഞ്ചേ​രി​യി​ൽനി​ന്ന് എ​റ​ണാ​കു​ളത്തേക്കു പോ​യി​രു​ന്ന ഇ​ന്നോ​വ കാ​ർ ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ക​യ​റി. ആ​ർ​ക്കും പ​രി​ക്കി​ല്ല.

മ​ഴ പെ​യ്താ​ൽ ദേ​ശീ​യ​പാ​ത അ​പ​ക​ട​പാ​ത​യാ​കു​ക​യാ​ണ് ഇ​പ്പോ​ൾ. പ​രീ​ക്ഷ​ണ ടാ​റിം​ഗി​ന് ശേ​ഷം ദിവസേന നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ഉ​ണ്ടാ​കു​ന്ന​ത്. അ​റ്റ​കുറ്റ​പ്പ​ണി​യി​ൽ ബ​ല​ക്ഷ​യ​മു​ള്ള ഭാ​ഗ​ങ്ങ​ൾ മൈ​ക്രോ സ​ർ​ഫേ​സി​ങ്ങ് ന​ട​ത്തി ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ് ടോ​ൾ പ്ലാ​സ അ​ധി​കൃ​ത​ർ ചെ​യ്തി​രു​ന്ന​ത്. 60 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ചെ​യ്യു​ന്ന ന​വീ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യി​ലാ​ണ്  ടാ​റി​ങ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ റോ​ഡി​ന് മി​നു​സം കൂ​ടു​ത​ലാ​ണെ​ന്നും മ​ഴ പെ​യ്താ​താ​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ഹാ​നി ഉ​ണ്ടാ​കാ​ത്ത​താ​ണ് അ​ധി​കൃ​ത​രുടെ മൗ​നത്തിനു പിന്നിലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ങ്ങ​ളെ തു​ട​ർ​ന്ന് ടോ​ൾ പ്ലാ​സ അ​ധി​കൃ​ത​ർ​ക്ക് പു​തു​ക്കാ​ട് എ​സ്ഐ വി.​വി. വി​മ​ൽ​കു​മാ​ർ നോ​ട്ടീ​സ് ന​ൽ​കി. ര​ണ്ടുദി​വ​സം മു​ന്പ് പു​തു​ക്കാ​ട് സി​ഐ ടോ​ൾ പ്ലാ​സ അ​ധി​കൃ​ത​ർ​ക്ക് ഇ​തേ കാ​ര​ണ​ത്താ​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. അ​പ​ക​ട​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ടോ​ൾ പ്ലാ​സ അ​ധി​കൃ​ത​ർ​ക്കെ​തി​രെ കേസെടുക്കുമെന്ന് എ​സ്ഐ പ​റ​ഞ്ഞു.

Related posts