സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കെ​ണി​യൊ​രു​ക്കി യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ; മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കെ​ണി​യൊ​രു​ക്കി യു​വാ​ക്ക​ളെ ബ​ന്ദി​യാ​ക്കി ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ധ​ർ​മ​ടം സ്വ​ദേ​ശി​യും ഇ​പ്പോ​ൾ തെ​ക്കി​ബ​സാ​റി​ലെ 20 എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ ശ്രീ​രാ​ഗി (20) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ക​യ്യൂ​ർ ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യ പ്ര​ണ​വ് രാ​ധാ​കൃ​ഷ്ണ​ൻ (22), അ​മ​ർ​നാ​ഥ് (24) എ​ന്നി​വ​രെ​യാ​ണ് ബ​ന്ദി​ക​ളാ​ക്കി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.സു​ഹൃ​ത്തി​നെ കാ​ണാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ അ​ഞ്ചം​ഗ​സം​ഘം ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

നി​ങ്ങ​ൾ സ്ത്രീ​ക​ളെ കാ​ണാ​ൻ ഇ​വി​ടെ എ​ത്തി​യ​താ​ണെ​ന്നും അ​ല്ലാ​തെ ക​യ്യൂ​രി​ൽ നി​ന്നും ഇ​വി​ടെ വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ഞ്ചം​ഗ​സം​ഘം പ​റ​യു​ക​യും ഇ​രു​വ​രെ​യും ബ​ല​മാ​യി പി​ടി​ച്ച് കാ​റി​ന​ക​ത്ത് ക​യ​റ്റു​ക​യും മൊ​ബൈ​ൽ​ഫോ​ണും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ച് ര​ണ്ടു​ല​ക്ഷം രൂ​പ​യും കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടു. യു​വാ​ക്ക​ളെ​യു​മാ​യി കാ​ർ പു​തി​യ​തെ​രു ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ അ​മ​ർ​നാ​ഥ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഫോ​ണി​ൽ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ടൗ​ൺ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​വ​രെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Related posts