സ്ഥാനാർഥിയാകാൻ മോഹിച്ച് ബിജെപിയിലെത്തിയ പിസിക്ക് തിരിച്ചടി; പത്തനംതിട്ടയിൽ ​സു​രേ​ന്ദ്രന് മുൻതൂക്കം; എൻഡിഎയിൽ ആശയക്കുഴപ്പം

പ​ത്ത​നം​തി​ട്ട: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് എ​ൻ​ഡി​എ​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം. കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി‍​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ബി​ജെ​പി ന​ട​ത്തി​യ അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ ഭൂ​രി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളും കെ. ​സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പി. ​സി. ജോ​ർ​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​നെ ബി​ഡി​ജെ​എ​സ് എ​തി​ർ​ത്തു.

മ​റ്റ് ര​ണ്ട് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടും ബി​ജെ​പി​യി​ൽ ഇ​തു​വ​രെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന് തീ​രു​മാ​ന​മാ​യി​ല്ല. പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​മെ​ന്ന ഉ​റ​പ്പ് വാ​ങ്ങി​യാ​ണ് സ്വ​ന്തം പാ​ർ​ട്ടി പോ​ലും ഇ​ല്ലാ​താ​ക്കി പി. ​സി. ബി​ജെ​പി​യി​ലേ​ക്കെ​ത്തി​യ​ത്. എ​ന്നാ​ൽ വി​പ​രീ​ത ഫ​ല​മാ​ണ് പി​സി​യെ കാ​ത്ത് അ​വി​ടെ ഉ​ണ്ടാ​യ​ത്.

അ​ഭി​പ്രാ​യ സ​ർ​വേ​യും ഘ​ട​ക ക​ക്ഷി​ക​ളു​ടെ എ​തി​ർ​പ്പും ജോ​ർ​ജി​ന് ത​ട​സം നി​ൽ​ക്കു​ന്നു. കോ​ട്ട​യം സീ​റ്റി​ലേ​ക്ക് പി​സി​യെ പ​രി​ഗ​ണി​ക്കാ​മെ​ന്ന് ക​രു​തി​യാ​ൽ അ​വി​ടെ​യും ത​ട​സം ബി​ഡി​ജെ​എ​സ് ആ​ണ്. കോ​ട്ട​യ​ത്ത് മ​ത്സ​രി​ക്കാ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ക​ച്ച​കെ​ട്ടി ഇ​റ​ങ്ങു​ന്പോ​ൾ പി​സി​യെ ക​ള​ത്തി​ലി​റ​ക്കാ​ൻ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ഇ​നി പു​തി​യ വ​ഴി​ക​ൾ തേ​ടേ​ണ്ടി​വ​രും.

Related posts

Leave a Comment