വാവാ സുരേഷെത്തി; മൂ​ർ​ഖ​ൻ വ​ല​യി​ലാ​യി! അ​ഞ്ചുവ​യ​സു​ള്ള പാ​ന്പ് മു​ട്ട​യി​ടാ​ൻ ത​യാ​റെ​ടു​ക്കുകയായിരുന്നു

നെ​ടു​ങ്ക​ണ്ടം: വാ​വ സു​രേ​ഷ് എ​ത്തി, മൂ​ർ​ഖ​ൻ വ​ല​യി​ലാ​യി. തൂ​ക്കു​പാ​ലം ശൂ​ല​പ്പാ​റ മു​ല്ല​ക്ക​ൽ മു​ര​ളി​യു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് പാ​ന്പി​നെ ക​ണ്ട​ത്. വീ​ട്ടു​കാ​ർ വാ​വ സു​രേ​ഷി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് സ്ഥ​ല​ത്തെ​ത്തി​യ വാ​വ സു​രേ​ഷ് വീ​ടി​ന്‍റെ സ​മീ​പ​ത്തെ മ​ണ്‍​പൊ​ത്തി​ൽ​നി​ന്നും പാ​ന്പി​നെ പി​ടി​കൂ​ടി. തൂ​ന്പ​യ്ക്ക് മ​ണ്ണു​തു​ര​ന്ന​പ്പോ​ൾ ചെ​റു​താ​യി പ​രി​ക്കേ​റ്റ പ​ന്പി​ന് മ​രു​ന്ന് വ​ച്ചു​കെ​ട്ടി കു​പ്പി​ക്കു​ള്ളി​ലാ​ക്കി വ​ന​മേ​ഖ​ല​യി​ൽ തു​റ​ന്നു​വി​ട്ടു. മൂ​ർ​ഖ​ൻ ഇ​ന​ത്തി​ൽ​പെ​ട്ട അ​ഞ്ചുവ​യ​സു​ള്ള പാ​ന്പ് മു​ട്ട​യി​ടാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും വാ​വ സു​രേ​ഷ് പ​റ​ഞ്ഞു.

Related posts