ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പുതുവത്‌സരത്തലേന്ന് പീഡിപ്പിച്ചു; പീഡനം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കൊച്ചിയിൽ നടന്ന സംഭവം ഇങ്ങനെ…

കൊ​ച്ചി: ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും ഇ​ക്കാ​ര്യം പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​ൻ 5000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വി​നെ പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ഏ​രൂ​ർ ക​ണി​യാ​ന്പു​ഴ സ്വ​ദേ​ശി അ​ഖി​ൽ (23) ആ​ണ് എ​ള​മ​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാണു ഫേ​സ്ബു​ക്ക് വ​ഴി പെൺകുട്ടിയെ പ​രി​ച​യ​പ്പെ​ട്ടത്. തു​ട​ർ​ന്നു സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച​ശേ​ഷം ജൂ​ണി​ൽ എ​ള​മ​ക്ക​ര​യി​ലു​ള്ള ഒ​രു സ​ർ​വീ​സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എത്തിച്ചു വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​ൻ വ​ഴിയാണ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ റൂം ബു​ക്ക് ചെ​യ്തത്. പു​തു​വ​ത്സ​ര​ത്ത​ലേ​ന്നു പെ​ണ്‍​കു​ട്ടി പ​ഠ​നം ക​ഴി​ഞ്ഞു തി​രി​കെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന സ​മ​യ​ത്തു പ്ര​തി പ​റ​വൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ് ഭാ​ഗ​ത്തു​വ​ച്ചു പ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​പ്പെ​ടു​ത്തി.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെട്ട താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ പ​റ​വൂ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്നു കേ​സെ​ടു​ത്ത് എ​ള​മ​ക്ക​ര പോ​ലീ​സി​നു കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. പ്ലം​ബിംഗ് ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണു പ്ര​തി.

Related posts