വെള്ളപ്പൊക്ക ഭീഷണി! ആശങ്ക അകലാതെ നെടുമ്പാശേരി വിമാനത്താവളവും; ഹജ്ജ് ക്യാമ്പിലേക്കുള്ള സന്ദര്‍ശകര്‍ക്കും വിലക്ക്

നെ​ടു​ന്പാ​ശേ​രി: വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി, നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ശ​ങ്ക അ​ക​ലു​ന്നി​ല്ല. പെ​രി​യാ​റി​ൽ വെ​ള്ള​മു​യ​ർ​ന്ന​പ്പോ​ൾ കൈ​വ​ഴി​യാ​യ ചെ​ങ്ക​ൽ​തോ​ട്ടി​ൽ​നി​ന്നും ഓ​വു​ചാ​ലു​ക​ൾ വ​ഴി വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ഇ​ന്ന​ലെ വെ​ള്ളം ക​യ​റി​യി​രു​ന്നു.

ഇ​തു​മൂ​ലം ര​ണ്ടു മ​ണി​ക്കൂ​ർ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. ചെ​റു​തോ​ണി​യി​ൽ​നി​ന്നും ഇ​ന്ന് 1,20,000 ക്യു​ബി​ക് അ​ടി വെ​ള്ളം തു​റ​ന്നു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ച്ച​യോ​ടു​കൂ​ടി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക്രൈ​സി​സ് മാ​നേ​ജ്മെ​ന്‍റ് ഇ​തു​സം​ബ​ന്ധി​ച്ച സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​വു​ചാ​ലു​ക​ൾ വ​ഴി വ​രു​ന്ന വെ​ള്ളം റ​ണ്‍​വേ​യി​ലേ​ക്കു ക​യ​റാ​തെ ത​ത്സ​മ​യം പു​റ​ത്തേ​യ്ക്കു ക​ള​യു​ന്ന​തി​നു പ​ന്പ് സെ​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ, വി​മാ​ന​ത്താ​വ​ള​ത്തി​ലു​ള്ള ഹ​ജ്ജ് ക്യാ​ന്പി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ഹ​ജ്ജ് വി​മാ​ന​ങ്ങ​ൾ മു​ട​ങ്ങി​യാ​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ഇ​വി​ടെ താ​മ​സി​പ്പി​ക്കേ​ണ്ടി​വ​രും. സ​ന്ദ​ർ​ശ​ക​രു​ടെ സാ​ന്നി​ധ്യം ഇ​തി​നു ത​ട​സ​മാ​കും എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണു സ​ന്ദ​ർ​ശ​ക​രെ വി​ല​ക്കി​യി​ട്ടു​ള്ള​ത്.

Related posts