ഉ​രു​ട്ടി​കൊ​ല അ​ന്വേ​ഷി​ക്കു​ന്ന​വ​രു​ടെ ഫോ​ണ്‍ ചോ​ർ​ത്തി; നി​ര്‍​ദേ​ശി​ച്ച​ത് മു​ന്‍ എ​സ്പി?

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം ഉ​രു​ട്ടി​കൊ​ല​പാ​ത​കം അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ചോ​ർ​ത്തി​യ​താ​യി ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഇ​ടു​ക്കി മു​ൻ എ​സ്പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ടു​ക്കി സൈ​ബ​ർ സെ​ല്ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഫോ​ണ്‍ ചോ​ർ​ത്തി​യ​തെ​ന്നാ​ണു പ​രാ​തി. ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രൊ​യൊ​ക്കെ​യാ​ണു വി​ളി​ക്കു​ന്ന​തെ​ന്നും, സം​ഭാ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളു​മാ​ണു പ്ര​ധാ​ന​മാ​യും ചോ​ർ​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന. നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രു​ടെ ഫോ​ണ്‍ വി​ളി വി​വ​ര​ങ്ങ​ളും ചോ​ർ​ത്തി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്.

ഫോ​ണ്‍ ചോ​ർ​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്നു​മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

Related posts