ച​രി​ത്ര നേ​ട്ടം; ലോ​ക ഒ​ന്നാം നമ്പ​ർ താരമായി നീ​ര​ജ് ചോ​പ്ര​

ദോ​ഹ: ജാ​വ​ലി​ൻ ത്രോ​യി​ൽ ലോ​ക ഒ​ന്നാം ന​ന്പ​റാ​യി ഇ​ന്ത്യ​യു​ടെ ഒ​ളി​ന്പി​ക് ചാ​ന്പ്യ​ൻ നീ​ര​ജ ചോ​പ്ര. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് നീ​ര​ജ്.

ലോ​ക ചാ​ന്പ്യ​നാ​യ ആ​ൻ​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സി​നേ​ക്കാ​ൾ 22 പോ​യി​ന്‍റ് മു​ന്നി​ലാ​ണ് നീ​ര​ജ് ചോ​പ്ര. നീ​ര​ജി​ന് 1455ഉം ​ആ​ൻ​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സി​ന് 1433ഉം ​പോ​യി​ന്‍റാ​ണ്.

ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ സ്വ​ർ​ണം നേ​ടി​യാ​ണ് നീ​ര​ജ് ചോ​പ്ര 2023 സീ​സ​ണ്‍ ആ​രം​ഭി​ച്ച​ത്. ഒ​ളി​ന്പി​ക്സ് സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റ് കൂ​ടി​യാ​ണ് നീ​ര​ജ് ചോ​പ്ര.

Related posts

Leave a Comment