ഒ​രു സാ​ക്ഷ്യ​പ​ത്രം ഒ​രു ത​വ​ണ ! പ്ര​ള​യ​ത്തി​ൽ ഐ​ഡി കാ​ർ​ഡു​ക​ൾ ന​ഷ്ട​പ്പെ​ട്ട പി​എ​സ്‌സി ഉ​ദ്യോ​ഗാ​ർ​ഥിക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്… സാ​ക്ഷ്യ പ​ത്രം ഡൗ​ണ്‍​ലോ​ഡ് ചെ​യ്തോളൂ…

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: പ്ര​ള​യ​ത്തി​ൽ ഐ​ഡി കാ​ർ​ഡു​ക​ൾ ന​ഷ്ട​പ്പെ​ട്ട പി​എ​സ്‌സി ഉ​ദ്യോ​ഗാ​ർ​ഥിക​ൾ പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട. കേ​ര​ള പി​എ​സ്‌സി​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ അ​പ്‌ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന ഫോം ​ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ൽ പ​രീ​ക്ഷ​യ്ക്ക് അ​ത് രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം.

ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ പ്ര​ള​യ​ക്ക​ടു​തി​യി​ൽ ന​ഷ്ട​മാ​യെ​ന്നും അ​തി​നാ​ൽ പ്ര​സ്തു​ത 15 രേ​ഖ​ക​ളി​ൽ ഒന്നു​പോ​ലും ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി ഫോ​മി​ൽ സ​ത്യ​പ്ര​സ്താ​വ​ന ചെ​യ്യ​ണം. മേ​ൽ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തന്നെ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള സാ​ക്ഷ്യ​പ​ത്ര​മാ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​ത്.

ആ​റു മാ​സ​ത്തി​ന​കം എ​ടു​ത്ത ഫോ​ട്ടോ​യും സാ​ക്ഷ്യ​പ​ത്ര​ത്തി​ൽ പ​തി​പ്പി​ക്ക​ണം. ഫോ​ട്ടോ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഫോ​ട്ടോ​യി​ൽ ഒ​പ്പി​ടേ​ണ്ട​തും ഒൗ​ദ്യോ​ഗി​ക പ​ദ​വി​യ​ട​ക്കം ഓ​ഫീ​സ് മു​ദ്ര പ​തി​പ്പി​ക്കേ​ണ്ട​തു​മാ​ണ്. പ്ര​ള​യ​ത്തി​ൽ നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഐ​ഡി കാ​ർ​ഡു​ക​ള​ട​ക്കം പ​ല പ്ര​ധാ​ന രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​എ​സ്‌സി ​ഇ​ത്ത​ര​ത്തി​ൽ സാ​ക്ഷ്യ​പ​ത്രം ന​ൽ​കി​ക്കൊ​ണ്ട് ഉ​ദ്യോ​ഗാ​ർ​ഥിക​ളു​ടെ അ​വ​സ​രം ന​ഷ്ട​മാ​കാ​തെ നോ​ക്കു​ന്ന​ത്.

സാ​ക്ഷ്യ​പ​ത്രം പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി. പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ട്ട ശേ​ഷം ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ സാ​ക്ഷ്യ​പ​ത്രം ഉ​ദ്യോ​ഗാ​ർ​ഥിക്ക് തി​രി​ച്ചു ന​ൽ​ക​ണം. പ​രീ​ക്ഷാ തീയ​തി​യും ത​സ്തി​ക​യു​മെ​ല്ലാം രേ​ഖ​പ്പെ​ടു​ത്തി​യ സാ​ക്ഷ്യ​പ​ത്ര​മാ​യ​തി​നാ​ൽ ഒ​രു സാ​ക്ഷ്യ​പ​ത്രം ഒ​രു ത​വ​ണ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

Related posts