നല്ലപാതിയുടെ വിയോഗം സൃഷ്ടിച്ച വിങ്ങലിനിടയിലും ഗര്‍ഭകാലം ആഘോഷമാക്കി നടി നേഹ അയ്യര്‍! അഭിനന്ദനങ്ങളും ഒപ്പം ആശ്വാസവാക്കുകളുമായി ആരാധകര്‍

ടൊവിനോ ചിത്രം തരംഗം, ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നേഹ അയ്യര്‍. നടിയും മോഡലുമായ നേഹ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം നടി ആരാധകരെ അറിയിച്ചത്. സ്വിമ്മിങ് പൂളിനു സമീപം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ആരാധകര്‍ക്കിടയില്‍ നേഹ ഇപ്പോള്‍ വിങ്ങുന്ന സ്‌നേഹത്തിന്റെ പ്രതീകമാണ്. കാരണം കഴിഞ്ഞ ജനുവരി 11ന് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് കുറെ നാളുകളുകളായി നേഹയുടെ സോഷ്യല്‍ മീഡിയകളിലും ആക്ടീവല്ലായിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ തിരിച്ചടിയെ കുറിച്ചും താരം ആരാധകരുമായി മുന്‍പ് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചുകൊണ്ടാണ് താരം സോഷ്യല്‍ മീഡിയയിലെ തന്റെ വലിയ മൗനം വെടിഞ്ഞത്.

ടൊവിനോ ചിത്രമായ തരംഗത്തിലൂടെ വെള്ളിത്തിരയിലെത്തിയ നേഹ പിന്നീട് ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലന്‍ വക്കീലിലെ ഒരു ഗാനരംഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. മുംബൈ സ്വദേശിയായ ആര്‍ജെ കൂടിയാണ് നേഹ. ആര്‍.ജെ.യില്‍ നിന്നാണ് നേഹ മോഡലും അഭിനേത്രിയുമായി മാറിയത്.

Related posts