മോ​ഡ​ൽ നേഹയുടെ മരണം; സു​ഹൃ​ത്തി​നെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി;  ഭർത്താവുമായി അകന്നു കഴിയുന്ന യുവതി യുവാവുമായി ഒന്നിച്ചു താമസിക്കുകയായിരുന്നു


കൊ​ച്ചി: യു​ട്യൂ​ബ് വ്‌​ളോ​ഗ​റും മോ​ഡ​ലു​മാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി നേ​ഹ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഇ​വ​രു​ടെ സു​ഹൃ​ത്തി​നെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​യ നേ​ഹ​യെ പോ​ണേ​ക്ക​ര​യി​ലു​ള്ള ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

യു​വാ​വു​മൊ​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ഇ​വ​ര്‍ അ​യ​ച്ച ആ​ത്മ​ഹ​ത്യ സൂ​ച​ന ന​ല്‍​കു​ന്ന ഫോ​ണ്‍ സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. 

മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​താ​യാ​ണ് സൂ​ച​ന. ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന നേ​ഹ ആ​റു മാ​സം മു​മ്പാ​ണ് കൊ​ച്ചി​യി​ല്‍ താ​മ​സം തു​ട​ങ്ങി​യ​ത്. മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റി​നു ശേ​ഷം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment