നേഹ ധൂപിയ തന്റെ ഗർഭകാല ജീവിതത്തെക്കുറിച്ചും അനുഭവങ്ങളും തുറന്നു പറയുന്നു. താൻ എട്ടരമാസം ഗർഭിണിയായിരുന്ന സമയത്തും ജോലി ചെയ്തിരുന്നുവെന്നും യഷ് രാജ് സ്റ്റുഡിയോയിൽ ഷൂട്ടിംഗിനിടെയാണ് പ്രസവ വേദന തുടങ്ങിയതെന്നും നടി നേഹ ധൂപിയ വെളിപ്പെടുത്തി. എ തേഴ്സ് ഡേ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് രണ്ടാമത് ഗർഭിണിയായിരുന്നതെന്നും നേഹ വ്യക്തമാക്കുന്നു.
പരിനീതി ചോപ്രയുടെ മോം ടോക്സ് ഷോയിലാണ് താരം തന്റെ ഗർഭകാല അനുഭവങ്ങളും തൊഴിൽ ജീവിതത്തോടുള്ള സമർപ്പണവും പങ്കുവെച്ചത്. അമ്മയായതിന് ശേഷവും സ്ത്രീകൾക്ക് തങ്ങളുടെ കരിയറും വ്യക്തിപരമായ ആഗ്രഹങ്ങളും മുന്നോട്ട് കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്ന് നേഹ ഓർമ്മിപ്പിച്ചു.
2018 മെയ് മാസം പത്തിനാണ് നേഹയും അംഗദും വിവാഹം ചെയ്തത്. സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം. ആരാധാകർക്ക് മാത്രമല്ല, ബോളിവുഡിനെ പോലും ഞെട്ടിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു ഇത്. അവർ ഇപ്പോൾ മെഹറിന്റെയും ഗുരിഖിന്റെയും മാതാപിതാക്കളാണ്. 2022-ൽ പുറത്തിറങ്ങിയ എ തേഴ്സ് ഡേ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.
