കോട്ടയം ബേക്കർ ജംഗ്ഷൻ ഇനി പഴയ ബേക്കർ ജംഗ്ഷനല്ല;   റൗണ്ടാനയും സിഗ്നൽ ലൈറ്റും വരുന്നു

കോ​ട്ട​യം: കെഎസ്ടി​പി റോ​ഡു ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബേ​ക്ക​ർ ജം​ഗ്ഷ​നി​ലും റൗ​ണ്ട​ന നി​ർ​മി​ക്കും. റൗ​ണ്ടാ​ന​യോ​ടൊ​പ്പം ഇ​വി​ടെ സി​ഗ്ന​ൽ ലൈ​റ്റും സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ ഇ​വി​ടത്തെ പോ​ലീ​സി​ന്‍റെ സേ​വ​നം അ​വ​സാ​നി​ക്കും. നി​ല​വി​ൽ പോ​ലീ​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന ഐ​ല​ൻഡിൽ നി​ന്നും അ​ഞ്ചു മീ​റ്റ​ർ മു​ന്നോ​ട്ടു മാ​റി​യാ​ണ് റൗ​ണ്ടാ​ന നി​ർ​മി​ക്കു​ന്ന​ത്.

റൗ​ണ്ടാ​ന പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മൂ​ന്നു റോ​ഡു​ക​ളി​ൽ നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു റൗ​ണ്ട​ാന ചു​റ്റി മാ​ത്ര​മേ ക​ട​ന്നു പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. റൗ​ണ്ട​ന വ​രെ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലൂ​ടെ സ്ഥി​രം മീ​ഡി​യ​നും കു​മ​ര​കം റോ​ഡി​ലേ​ക്കു താ​ത്കാ​ലി​ക മീ​ഡി​യ​നു​മാ​യി​രി​ക്കും സ്ഥാ​പി​ക്കു​ക.

റോ​ഡു ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബേ​ക്ക​ർ ജം​ഗ്ഷ​ൻ ഭാ​ഗം ബി​എം​ആ​ർ​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. പ​ഴ​യ റോ​ഡ് പൊ​ളി​ച്ചു മാ​റ്റി മ​ണ്ണി​ട്ടു​യ​ർ​ത്തി​യാ​ണ് പു​തി​യ റോ​ഡ് നി​ർ​മി​ച്ച​ത്. ജം​ഗ്ഷ​നി​ലെ ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​യു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ​തോ​ടെ ജം​ഗ്ഷ​നി​ൽ റോ​ഡി​നു ന​ടു​ഭാ​ഗ​ത്താ​യി നി​ല​നി​ന്നി​രു​ന്ന ഇ​ല​ക്്ട്രി​ക് പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു.

റൗ​ണ്ടാ​ന നി​ർ​മി​ക്കു​ന്ന​തോ​ടൊ​പ്പം ജം​ഗ്ഷ​നി​ലെ റോ​ഡു​ക​ളു​ടെ വീ​തി​യും കൂ​ട്ടു​ന്നു​ണ്ട്. സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​ന്പി​നോ​ടു ചേ​ർ​ന്നു​വ​രെ റോ​ഡ് ടാ​ർ ചെ​യ്യും. സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തോടൊ​പ്പം വ​ലി​യ സൂ​ച​നാ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കാ​ൻ കെഎ​സ്ടി​പി​ക്ക് പ​ദ്ധ​തി​യു​ണ്ട്.

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കോ​ട്ട​യ​ത്തെ പ്ര​ധാ​ന ജം​ഗ്ഷ​നാ​യ ബേ​ക്ക​ർ ജം​ഗ്ഷ​ൻ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കും ഒ​പ്പം ഗ​താ​ഗ​ത​ക്കു​രു​ക്കും ഒ​ഴി​വാ​കും.കു​മ​ര​കം ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​മാ​യി ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള വെ​യി​റ്റിം​ഗ്ഷെ​ഡ് നി​ർ​മി​ക്കാ​നും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചു ക​ഴി​ഞ്ഞു.

റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ഗ​ന്പ​ടം സ്റ്റേ​ഡി​യം ജം​ഗ്ഷ​ൻ, നാ​ഗ​ന്പ​ടം മേ​ൽ​പാ​ലം ജം​ഗ്ഷ​ൻ, ബേ​ക്ക​ർ ജം​ഗ്ഷ​ൻ, എം​സി റോ​ഡി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​നു തി​രി​യു​ന്ന ഗാ​ന്ധി​ന​ഗ​ർ ജം​ഗ്ഷ​ൻ, ഏ​റ്റു​മാ​നൂ​ർ ടൗ​ണ്‍, കു​മാ​ര​ന​ല്ലൂ​ർ മേ​ൽ​പാ​ലം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റൗ​ണ്ടാ​ന​യും സി​ഗ്ന​ൽ ലൈ​റ്റും സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി. ഇ​തു കൂ​ടാ​തെ റോ​ഡി​നി​രു​വ​ശ​വും ടൗ​ണ്‍, ജം​ഗ്ഷ​ൻ അ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സോ​ളാ​ർ വി​ള​ക്കു​ക​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്.

Related posts