പന്നി ഫാമിലെ വേസ്റ്റില്‍ അനക്കം കണ്ട് ചെന്നു നോക്കിയ ഒമ്പതുകാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ! ദൈവത്തിന്റെ ഓരോ കളിയെന്നല്ലാതെ എന്തു പറയാന്‍…

പന്നിഫാമിലെ വേസ്റ്റില്‍ എന്തോ അനങ്ങുന്നതു കണ്ട് ചെന്നു നോക്കിയ ഒമ്പതുകാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വേസ്റ്റ് കൂനയില്‍ അതാ ഒരു പിഞ്ച് കുഞ്ഞ്.

ജനിപ്പിച്ച മാതാപിതാക്കള്‍ക്കു വേണ്ടാതിരുന്നിട്ടും അവനെ വേണ്ടെന്നു വയ്ക്കാന്‍ ദൈവം തയ്യാറായില്ല. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെയാണ് ഒമ്പതുകാരിയുടെ അവസരോചിത ഇടപെടല്‍ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. ഒന്‍പത് വയസുകാരി എലിസ തങ്ങളുടെ കൃഷിയിടങ്ങളിലും ഫാമിലും കറങ്ങി നടക്കുന്നത് പതിവാണ്.അങ്ങനെ എല്ലാ ദിവസത്തെ പോലെ എലിസ തങ്ങളുടെ പന്നി ഫാമിലേക്ക് മാതാപിതാക്കളുടെ കൂടെ പോയി.

ചുമ്മാ ചുറ്റി തിരിയലില്‍ നിന്നും പണികള്‍ക്ക് കഴിക്കാന്‍ നല്‍കിയ മാംസത്തിന്റെ വേസ്റ്റില്‍ എന്തോ അനക്കം എലിസയുടെ കണ്ണില്‍ പെട്ടു. ആദ്യം അവള്‍ കരുതിയത് പന്നി പ്രസവിച്ച കുട്ടി ആണെന്നായിരുന്നു.

എന്നാല്‍ കുറച്ചു കൂടി അടുത്ത് ചെന്നു നോക്കിയപ്പോള്‍ അത് പന്നി കുട്ടി അല്ല മനുഷ്യ കുട്ടി ആണെന്ന് തിരിച്ചറിയുക ആയിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെ വിളിക്കുകയും കുഞ്ഞിനെ അവിടെ നിന്നെടുക്കുകയും ചെയ്തു. കുഞ്ഞ് സുഖമായിയിരിക്കുന്നുവെന്നാണ് വിവരം.

Related posts

Leave a Comment