കണ്ടു പഠിക്കെടാ ! 10 ടണ്‍ മാലിന്യത്തില്‍ നിന്നും ദിനംപ്രതി ഉല്‍പാദിപ്പിക്കുന്നത് 500 യൂണിറ്റ് വൈദ്യുതി, 30 കിലോ ബയോഗ്യാസ്; രാജ്യത്തിന് അഭിമാനമാകുന്ന മാര്‍ക്കറ്റിനെക്കുറിച്ചറിയാം…

നമ്മുടെ നാട്ടിലെ മാര്‍ക്കറ്റിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ദൃശ്യങ്ങള്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ദുര്‍ഗന്ധം വമിക്കുന്ന ഒരു സ്ഥലത്തിന്റെയാവും. എന്നാല്‍ ഹൈദരാബാദിലെ ബോവ്വനപള്ളി മാര്‍ക്കറ്റില്‍, ഇത് ശരിക്കും ഒരു ചന്ത തന്നെയാണോ എന്ന് ആര്‍ക്കും സംശയം തോന്നാം. കാരണം യാതൊരുവിധ മലിനീകരണങ്ങളും ഇല്ലാത്ത ഒരിടമാണ് ഈ മാര്‍ക്കറ്റ്. വൃത്തിയില്‍ പാശ്ചാത്യരാജ്യങ്ങളോടു കിടപിടിക്കുന്ന ഈ മാര്‍ക്കറ്റില്‍ ദിനംപ്രതി ബാക്കിയാകുന്നത് 10 ടണ്‍ മാലിന്യമാണ്. എന്നാല്‍ ഈ മാലിന്യം അവിടെ അങ്ങനെ കിടക്കുകയല്ല. ഇത് 500 യൂണിറ്റ് വൈദ്യുതിയും 30kg ബയോഗ്യാസുമായി മാറുന്നു. ഇവിടെയുള്ള 120 സ്ട്രീറ്റ് ലൈറ്റ് , 170 കടകള്‍ എന്നിവയിലേക്കെല്ലാം ആവശ്യമായ വൈദ്യുതി ഇതില്‍ നിന്നാണ്. കൂടാതെ മാര്‍ക്കറ്റിലെ കാന്റീന്‍ കിച്ചന്‍ പ്രവര്‍ത്തിക്കുന്നത് ഈ ബയോഗ്യാസ് ഉപയോഗിച്ചാണ്. മാര്‍ക്കറ്റിനുള്ളില്‍ തന്നെ 30m x 40m അടി സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. CSIR-IICT (Council Of…

Read More

പന്നി ഫാമിലെ വേസ്റ്റില്‍ അനക്കം കണ്ട് ചെന്നു നോക്കിയ ഒമ്പതുകാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ! ദൈവത്തിന്റെ ഓരോ കളിയെന്നല്ലാതെ എന്തു പറയാന്‍…

പന്നിഫാമിലെ വേസ്റ്റില്‍ എന്തോ അനങ്ങുന്നതു കണ്ട് ചെന്നു നോക്കിയ ഒമ്പതുകാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വേസ്റ്റ് കൂനയില്‍ അതാ ഒരു പിഞ്ച് കുഞ്ഞ്. ജനിപ്പിച്ച മാതാപിതാക്കള്‍ക്കു വേണ്ടാതിരുന്നിട്ടും അവനെ വേണ്ടെന്നു വയ്ക്കാന്‍ ദൈവം തയ്യാറായില്ല. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെയാണ് ഒമ്പതുകാരിയുടെ അവസരോചിത ഇടപെടല്‍ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. ഒന്‍പത് വയസുകാരി എലിസ തങ്ങളുടെ കൃഷിയിടങ്ങളിലും ഫാമിലും കറങ്ങി നടക്കുന്നത് പതിവാണ്.അങ്ങനെ എല്ലാ ദിവസത്തെ പോലെ എലിസ തങ്ങളുടെ പന്നി ഫാമിലേക്ക് മാതാപിതാക്കളുടെ കൂടെ പോയി. ചുമ്മാ ചുറ്റി തിരിയലില്‍ നിന്നും പണികള്‍ക്ക് കഴിക്കാന്‍ നല്‍കിയ മാംസത്തിന്റെ വേസ്റ്റില്‍ എന്തോ അനക്കം എലിസയുടെ കണ്ണില്‍ പെട്ടു. ആദ്യം അവള്‍ കരുതിയത് പന്നി പ്രസവിച്ച കുട്ടി ആണെന്നായിരുന്നു. എന്നാല്‍ കുറച്ചു കൂടി അടുത്ത് ചെന്നു നോക്കിയപ്പോള്‍ അത് പന്നി കുട്ടി അല്ല മനുഷ്യ കുട്ടി…

Read More

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് സമ്മാനം ! ഹോം ഡെലിവറിയായി എത്തുന്ന സമ്മാനം കണ്ടാല്‍ ആരും തലയില്‍ കൈവച്ചു പോകും;വീഡിയോ കാണാം…

മാലിന്യം പൊതുനിരത്തില്‍ വലിച്ചെറിയുന്നവര്‍ക്ക് പലയിടത്തും കടുത്ത ശിക്ഷയാണ് നല്‍കുന്നത്. എന്നാല്‍ എത്ര ശിക്ഷകിട്ടിയാലും പഠിക്കാത്തവരാണ് പലരും. ഇത്തരത്തില്‍ തുടര്‍ച്ചയായി മാലിന്യം പൊതുവഴിയില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ വ്യത്യസ്ഥമായ ശിക്ഷ നടപ്പാക്കുകയാണ് ആന്ധ്രാപ്രദേശിലെ ഈ തീരദേശ പ്രദേശം. മാലിന്യം അശ്രദ്ധമായി വലിച്ചെറിയുന്ന ആളുകളുടെ വീട്ടിലേക്ക് മാലിന്യമടങ്ങിയ റിട്ടേണ്‍ ഗിഫ്റ്റ് എത്തിക്കുന്നതാണ് പുതിയ ശിക്ഷ. ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ ഇങ്ങനെയൊരു ശിക്ഷ നടപ്പിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള നഗരമായ കാക്കിനടയിലെ മുനിസിപ്പല്‍ കമ്മീഷ്ണര്‍ സ്വപ്നില്‍ ദിനകര്‍ ആണ് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ‘റിട്ടേണ്‍ ഗിഫ്റ്റ്’ എന്ന പേരില്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. നിരുത്തരവാദപരമായി മാലിന്യം കൈകാര്യം ചെയ്യുന്നവരുടെ വീടുകളിലേക്ക് കൂടുതല്‍ മാലിന്യം എത്തിക്കും. ഉത്തരവാദിത്ത മാലിന്യം സംസ്‌കരണം സംബന്ധിച്ച് നിരവധി ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ശിക്ഷാരീതിയും പരീക്ഷിക്കുന്നത്. ‘മാലിന്യം ശേഖരിക്കാന്‍ ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും കൃത്യമായ…

Read More

കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിച്ചു ! റോഡരുകില്‍ മാലിന്യം വലിച്ചെറിഞ്ഞ മധ്യവയസ്‌കനെക്കൊണ്ട് മാലിന്യം തിരികെ എടുപ്പിച്ച് നാട്ടുകാര്‍; ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍മേല്‍ വിട്ടയച്ചു…

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക എന്നു കേട്ടിട്ടില്ലേ. അമ്മാതിരി ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവല്ലയില്‍ നടന്നത്. റോഡരുകില്‍ മാലിന്യം തള്ളിയ മധ്യവയസ്‌കനാണ് നാട്ടുകാരുടെ വക എട്ടിന്റെ പണി കിട്ടിയത്. മൂന്നു കവറിലാക്കിയ മാലിന്യം സ്‌കൂട്ടറിലെത്തിയ ഇയാള്‍ റോഡരുകിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാല്‍ പരിസരവാസിയായ ഒരു യുവാവ് ഇതു കണ്ടതോടെ ഇയാളെ തടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ കൂടിയതോടെ ഇയാള്‍ ആകെ നാറുകയും ചെയ്തു. തിരുവല്ല പെരിങ്ങര – പൊടിയാടി കൃഷ്ണപാദം റോഡില്‍ വെട്ടത്തില്‍പ്പടിക്ക് സമീപം മണിപ്പുഴ ദേവീക്ഷേത്രം ദേവസ്വം വക ഭൂമിയുടെ എതിര്‍വശത്തുള്ള പുരയിടത്തില്‍ മാലിന്യ നിക്ഷേപം നടത്തിയ പൊടിയാടി സ്വദേശിയെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ സമീപ വാസികള്‍ ചേര്‍ന്ന് പിടികൂടിയത്. തുടര്‍ന്ന് ഇനി മേലില്‍ ഈ പരിപാടി ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് വാങ്ങിയതിനു ശേഷം എത്തിയ സ്‌കൂട്ടറില്‍ തന്നെ ഇയാളെ മടക്കി വിടുകയായിരുന്നു. ഇയാളെക്കൊണ്ട് മാലിന്യം തിരികെ എടുപ്പിക്കുന്ന…

Read More

റോഡില്‍ മാലിന്യം തള്ളിയ യുവാവിനോട് രൂക്ഷമായി പ്രതികരിച്ച് അനുഷ്‌ക !അന്തംവിട്ട് യുവാവ്; ഭര്‍ത്താവ് വിരാട് കോഹ്‌ലി പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു…

മുംബൈ: കാറില്‍ നിന്നു മാലിന്യം നടുറോഡിലേക്ക് തള്ളിയ ആളുകളുടെ കാര്‍ തടഞ്ഞു നിര്‍ത്തി ശാസിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. ഭര്‍ത്താവ് വിരാട് കോഹ്ലിയാണ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടത്. സമീപത്ത് കൂടി പോകുന്ന കാര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ചോദ്യം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. എന്തു കൊണ്ടാണ് നിങ്ങളിങ്ങനെ മാലിന്യം വലിച്ചെറിയുന്നത്? പ്ലാസ്റ്റിക് ഇങ്ങനെ വലിച്ചെറിയാന്‍ പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ ശ്രദ്ധ വേണം. മാലിന്യം കളയാന്‍ ചവറ്റുകുട്ട ഉപയോഗിക്കണം എന്നൊക്കെ അനുഷ്‌ക വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് കോഹ്ലിയേയും അനുഷ്‌കയേയും അഭിനന്ദിച്ച് രംഗത്തെത്തിയത്. പലരും ഇത്തരം കാഴ്ചകള്‍ കാണുന്നുണ്ടെങ്കിലും ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്നില്ല. മാത്രവുമല്ല, ഭൂരിപക്ഷം പേരും ഇതു തമാശയായാണു കാണുന്നത്. ഇതു നാണക്കേടാണെന്നും കോഹ്ലി വീഡിയോയ്ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു. Saw these people throwing garbage on…

Read More