ശിശുവിനെ പൊക്കിള്‍ക്കൊടിയോടെ ഉപേക്ഷിച്ചു ! തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം സംരക്ഷിച്ച് പ്രസവിച്ചു കിടന്ന നായ…

പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷയായത് അവിടെ പ്രസവിച്ചു കിടന്ന നായ.

വിജനമായ സ്ഥലത്താണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. എന്നാല്‍ ഇതേ സ്ഥലത്ത് പ്രസവിച്ചു കിടന്ന നായ ശിശുവിന് രക്ഷയാവുകയായിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്ക് ഒപ്പം മനുഷ്യകുഞ്ഞിനെയും നായ കാത്തുസൂക്ഷിച്ചു.

ഛത്തീസ്ഗഡിലെ മുങ്കേലി ജില്ലയിലാണു സംഭവം. രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണു സംഭവം അറിയുന്നത്.

കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

നായയാണ് കുഞ്ഞിനെ രാത്രിയില്‍ സംരക്ഷിച്ചതെന്നും അതാകാം കുട്ടിയെ പരുക്കുകളില്ലാതെ ലഭിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.

കുഞ്ഞിനെ കണ്ടെത്തിയ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി.

ആശുപത്രിയില്‍ കൊണ്ടുപോയി കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഉറപ്പ് വരുത്തി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നു വരികയാണ്.

Related posts

Leave a Comment