സംസ്ഥാനത്തെ കോവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുന്നു…രോഗ മുക്തി അറിയാന്‍ പരിശോധനയുടെ ആവശ്യമില്ല; 10 ദിവസം കഴിഞ്ഞാല്‍ രോഗം പടര്‍ത്താനുള്ള സാധ്യത ഒട്ടുംതന്നെയില്ലെന്ന് വിദഗ്ധ സമിതി…

സംസ്ഥാനത്തെ കോവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്താന്‍ സാധ്യത.ഡിസ്ചാര്‍ജിനായി വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ്
സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ.

എന്നാല്‍ പരിശോധനകളുടെ എണ്ണം കൂട്ടാനും സമിതി നിര്‍ദേശിക്കുന്നുണ്ട്. രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാം. എന്നാല്‍ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ തുടരാം എന്നും സമിതി നിര്‍ദേശിക്കുന്നു.

10 ദിവസം കഴിഞ്ഞാല്‍ രോഗം പടര്‍ത്താനുളള സാധ്യത തീരെ ഇല്ല എന്നാണ് വിലയിരുത്തല്‍. ഓരോ ദിവസവും 5000നു മുകളില്‍ കോവിഡ് നെഗറ്റീവ് പരിശോധന നടത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ്, ഇതിനു പകരമായി പുതിയ രോഗികളെ കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് സമിതി നിര്‍ദേശിക്കുന്നത്.

ഓഗസ്റ്റില്‍ വിദഗ്ധ സമിതി ഈ നിര്‍ദേശം നല്‍കിയെങ്കിലും ഡിസ്ചാര്‍ജിനായുള്ള പിസിആര്‍ പരിശോധന ഒഴിവാക്കി ആന്റിജന്‍ പരിശോധനയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

Related posts

Leave a Comment