പോണ്‍വീഡിയോകളും സെക്‌സ് മെസേജുകളും അയയ്ക്കുന്ന ആളാണോ നിങ്ങള്‍ ! എങ്കില്‍ നിങ്ങള്‍ക്ക് എന്തോ പ്രശ്‌നമുണ്ട്…പുതിയ പഠനത്തില്‍ പറയുന്നത്…

ലൈംഗികത അടങ്ങിയ സന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളും അയയ്ക്കുന്നവര്‍ മോശം വ്യക്തിത്വത്തിനുടമകളെന്ന് പുതിയ പഠനം.

ഇറ്റലിയിലെ സഫിന്‍സ സര്‍വകലാശാലയിലെ മനശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ബ്രിട്ടനിലെ ഹഡേഴ്സ്ഫീല്‍ഡ് സര്‍വകലാശാലയിലുള്ളവരും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍.

ഇരുണ്ട വ്യക്തിത്വ സവിശേഷതകളും സെക്സ്റ്റിങും തമ്മിലുള്ള ബന്ധമാണ് ഈ പഠനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

മറ്റെന്തിനേക്കാളും സ്വയം ഇഷ്ടപ്പെടുക, കാര്യം കാണാന്‍ എന്തും ചെയ്യുക തുടങ്ങിയ സ്വഭാവസവിശേഷതകളും ഇത്തരക്കാരില്‍ കണ്ടുവരുന്നുണ്ടെന്നും മനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

ബെല്‍ജിയം, ചൈന, ചെക്ക് റിപ്പബ്ലിക്ക്, അയര്‍ലന്‍ഡ്, ഇറ്റലി, മലേഷ്യ, പോളണ്ട്, റഷ്യ, തുര്‍ക്കി, ഉഗാണ്ട, അമേരിക്ക എന്നീ 11 രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തോളം പേരിലാണ് പഠനം നടത്തിയത്.

അശ്ലീല സന്ദേശങ്ങളെ പരീക്ഷണാര്‍ഥം, അപകടം പിടിച്ച, വെറുപ്പിക്കുന്ന എന്നിങ്ങനെ മൂന്നാക്കി തരംതിരിച്ചായിരുന്നു പഠനം നടത്തിയത്.

ഓണ്‍ലൈനിലൂടെ മാത്രം പരിചയമുള്ള വ്യക്തികളുമായി നടത്തുന്ന ലൈംഗികചുവയുള്ള സന്ദേശങ്ങളും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികള്‍ക്ക് അടിപ്പെട്ടിരിക്കുമ്പോള്‍ നടത്തുന്ന ഇത്തരം സംഭാഷണങ്ങളുമാണ് ‘അപകടം പിടിച്ചവ’യുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്.

ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നവയാണ് വെറുപ്പിക്കുന്ന സെക്സ്റ്റിങ്ങുകള്‍. ഭീഷണിപ്പെടുന്നതുന്നതിനോ സമ്മര്‍ദത്തിലാക്കുന്നതിനോ മറു തലക്കുള്ളവരുടെ സമ്മതമില്ലാതെയോ ഒക്കെയായിരിക്കും ഇത്തരം സന്ദേശങ്ങളയക്കുക എന്നത് കുറ്റത്തിന്റെ ഗൗരവം കൂട്ടുന്നു. ആണ്‍കുട്ടികളാണ് ഇത്തരം മെസേജുകള്‍ കൂടുതലായും അയക്കുന്നത്.

സ്വന്തം ലൈംഗികതയെ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് ഭൂരിഭാഗം പേരും പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത്.

പങ്കാളികളില്‍ നിന്നുള്ള സമ്മര്‍ദം കൂടുമ്പോള്‍ സെക്സ്റ്റിങ്ങുകള്‍ ആണുങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.

ഇതോടൊപ്പം അപകടം പിടിച്ച സെക്സ്റ്റിങ്ങുകള്‍ അപരിചിതര്‍ക്ക് അയക്കുന്നതില്‍ പ്രായക്കുറവുള്ളവരാണ് മുന്നിലെന്നും ?ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

വിഷാദരോഗം, നിരാശ, ആത്മഹത്യാപ്രവണത, കുറഞ്ഞ മാനസികാരോഗ്യം, ആത്മവിശ്വാസക്കുറവ്, മറ്റുള്ളവരുമായി ഇടപെടാനുള്ള ശേഷികുറവ് തുടങ്ങി പല വ്യക്തിത്വ സവിശേഷതകളും സെക്സ്റ്റിങ് ശീലമാക്കുന്നവരില്‍ കണ്ടുവരുന്നുണ്ട്.

ലൈംഗിക ചുവയുള്ള സന്ദേശങ്ങളോ ചിത്രങ്ങളോ വിഡിയോകളോ ഏതെങ്കിലും സമൂഹമാധ്യമങ്ങള്‍ വഴിയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ ലഭിക്കുകയോ അയക്കുകയോ ചെയ്തിട്ടുണ്ടോ എന്നതായിരുന്നു പ്രധാന ചോദ്യം.

നാര്‍സിസിസം, മെക്കിയവെല്ലിയനിസം, സൈക്കോപതി തുടങ്ങി ഇരുണ്ട വ്യക്തിത്വത്തിന്റെ കാരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വഭാവ സവിശേഷതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള ചോദ്യങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വിയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Related posts

Leave a Comment