ഉ​യ​രം എ​വ​റ​സ്റ്റി​നെ​ക്കാ​ൾ കൂ​ടു​ത​ൽ! ചൊ​വ്വ​യി​ൽ വ​മ്പ​ൻ അ​ഗ്നി​പ​ർ​വ​തം ക​ണ്ടെ​ത്തി

എ​വ​റ​സ്റ്റി​നെ​ക്കാ​ൾ വ​ലി​പ്പ​മു​ള്ള അ​ഗ്നി​പ​ർ​വ​തം ചൊ​വ്വ​യി​ൽ ക​ണ്ടെ​ത്തി. 29,600 അ​ടി ഉ​യ​ര​മു​ള്ള സ​ജീ​വ അ​ഗ്നി​പ​ർ​വ​ത​മാ​ണ് ഇ​ത്. എ​ന്നാ​ൽ ഈ ​അ​ഗ്നി​പ​ർ​വ​ത​ത്തി​ന് എ​വ​റ​സ്റ്റി​നേ​ക്കാ​ൾ ഉ​യ​ര​മു​ണ്ടെ​ങ്കി​ലും ചെ​വ്വ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​ഗ്നി​പ​ർ​വ​ത​ങ്ങ​ളി​ൽ ഏ​ഴാ​മ​താ​ണ് സ്ഥാ​നം. ചൊ​വ്വ​യി​ലെ താ​ർ​സി​സ് എ​ന്ന ഘ​ട​ന​യി​ലാ​ണ് 9,022 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഈ ​പ​ർ​വ​തം സ്ഥി​തി ചെ​യ്യു​ന്ന​ത്. 450 കി​മീ ആ​ണ് വീ​തി. താ​ൽ​കാ​ലി​ക​മാ​യി നോ​ക്ടി​സ് അ​ഗ്നി​പ​ർ​വ​ത​മെ​ന്നാ​ണ് ഇ​തി​ന് ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്.

നോ​ക്ടി​സി​നെ കു​റി​ച്ച് ശാ​സ്ത്ര​ജ്ഞ​ര്‍ 55ാമ​ത് ലൂ​ണാ​ര്‍ പ്ലാ​നെ​റ്റ​റി സ​യ​ന്‍​സ് കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. 1971 മു​ത​ൽ ചൊ​വ്വ​യെ ഭ്ര​മ​ണം ചെ​യ്യു​ന്ന പ​ല ഉ​പ​ഗ്ര​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​രു അ​ഗ്നി​പ​ർ​വ​ത​മാ​ണെ​ന്ന് ശാ​സ്ത്ര​ലോ​കം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ഇ​പ്പോ​ഴാ​ണ്.

നോ​ക്ടി​സി​ല്‍ ഹി​മ​പാ​ളി​ക​ളു​ടെ അ​വ​ശി​ഷ്ട​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഭാ​വി​യി​ല്‍ ചൊ​വ്വ​യി​ലെ ജീ​വ​ന്‍റെ തു​ടി​പ്പ് തേ​ടി​യു​ള്ള ആ​സ്ട്രോ​ബ​യോ​ള​ജി​ക്ക​ല്‍ പ​ര്യ​വേ​ഷ​ണ​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​ടം നോ​ക്ടി​സ് ആ​യേ​ക്കാ​മെ​ന്നും ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​യു​ന്നു.

എ​ത്ര നാ​ള്‍ ഈ ​അ​ഗ്നി​പ​ര്‍​വ​തം സ​ജീ​വ​മാ​യി​രു​ന്നു? ഇ​പ്പോ​ള്‍ സ​ജീ​വ​മാ​ണോ എ​ന്നെ​ല്ലാ​മാ​ണ് നോ​ക്ടി​സി​നെ കു​റി​ച്ച് ഉ​യ​ർ​ന്നു​വ​രു​ന്ന പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ള്‍. ഈ ​അ​ഗ്നി​പ​ര്‍​വ​തം നീ​ണ്ട നാ​ള്‍ സ​ജീ​വ​മാ​യി​രു​ന്നു എ​ങ്കി​ല്‍ അ​ഗ്നി​പ​ര്‍​വ​ത​ത്തി​ന് അ​ടി​യി​ലെ ഹി​മ​പാ​ളി​യി​ല്‍ നി​ന്നു​ള്ള ഊ​ഷ്മാ​വും ജ​ല​വും ചൊ​വ്വ​യി​ൽ ജീ​വ​ന്റെ തു​ടി​പ്പി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​ന്റെ ക​ണ​ക്കൂ​കൂ​ട്ട​ല്‍.

Related posts

Leave a Comment