പു​തു​വ​ത്സ​രാ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: പു​തു​വ​ത്സ​രാ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി അ​റ​പ്പീ​ടി​ക സ്വ​ദേ​ശി ആ​ദി​ല്‍ ഫ​ര്‍​ഹാ​ൻ (17) ആ​ണ് മ​രി​ച്ച​ത്.

പു​തു​വ​ര്‍​ഷ​പ്പു​ല​രി​യി​ല്‍ 1.10-ഓ​ടെ ഗാ​ന്ധി​റോ​ഡ് മേ​ല്‍​പാ​ല​ത്തി​ന് താ​ഴെ​യു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ടം. ട്രാ​ക്കി​ലൂ​ടെ സ്കൂ​ട്ട​ര്‍ ഓ​ടി​ച്ചു​ക​യ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ട്രെ​യി​ന്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക​മാ​ന്യ തി​ല​ക്-​എ​റ​ണാ​കു​ളം തു​ര​ന്തോ എ​ക്സ്പ്ര​സാ​ണ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ആ​ദി​ലും സ്കൂ​ട്ട​റും ട്രെ​യി​നി​ന്‍റെ എ​ൻ​ജി​നി​ല്‍ കു​ടു​ങ്ങി. നൂ​റു​മീ​റ്റ​റോ​ളം മു​ന്നോ​ട്ടു​നീ​ങ്ങി വെ​ള്ള​യി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് ട്രെ​യി​ൻ നി​ന്ന​ത്. ആ​ദി​ലി​നൊ​പ്പം യാ​ത്ര​ചെ​യ്തി​രു​ന്ന സു​ഹൃ​ത്ത് സ്കൂ​ട്ട​റി​ല്‍​നി​ന്ന് ട്രെ​യി​ന്‍ വ​രു​ന്ന​ത് ക​ണ്ട് ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​സ​ബ​ സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജം​ഷീ​റാ​ണ് ആ​ദി​ലി​ന്‍റെ പി​താ​വ്.

Related posts

Leave a Comment