പു​തു​വ​ർ​ഷം ഗം​ഭീ​ര​മാ​ക്കാ​ൻ

മെ​ൽ​ബ​ണ്‍: 2019ന്‍റെ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കാ​ൻ ഇ​ന്ത്യ ക്രി​ക്ക​റ്റ് ടീം ​ഒ​രു​ങ്ങു​ന്നു. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ​യു​ള്ള നാ​ലു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ 2-1ന് ​മു​ന്നി​ലെ​ത്തി​യ ഇ​ന്ത്യ വ്യാ​ഴാ​ഴ്ച സി​ഡ്നി​യി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം ടെ​സ്റ്റ് നേ​ടി പ​ര​ന്പ​രജ​യ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ഇ​തും നേ​ടി​ക്ക​ഴി​ഞ്ഞാ​ൽ ഓ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ടെ​സ്റ്റ് പ​ര​ന്പ​ര നേ​ടി​യ ടീ​മെ​ന്ന പേ​ര് വി​രാ​ട് കോ​ഹ്‌ലി​യും സം​ഘ​വും സ്വ​ന്ത​മാ​ക്കും. ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ് നി​ര​യും ബൗ​ളിം​ഗ് നി​ര​യും അ​സാ​മാ​ന്യ ഫോ​മി​ലാ​ണ്. പേ​സ​ർ​മാ​ർ ഫോ​മി​ലാ​ണെ​ന്ന കാ​ര്യം ഇ​ന്ത്യ​ക്കു മു​ത​ൽ​ക്കൂ​ട്ടാ​ണ്.

20 വി​ക്ക​റ്റു​മാ​യി പ​ര​ന്പ​ര​യി​ൽ വി​ക്ക​റ്റ് നേ​ട്ട​ക്കാ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ജ​സ്പ്രീ​ത് ബും​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പേ​സ് നി​ര മി​ക​ച്ച ഫോ​മി​ലാ​ണെ​ന്ന കാ​ര്യം ഈ ​പ​ര്യ​ട​ന​ത്തി​ൽ ഇന്ത്യ​ക്ക് അ​പൂ​ർ​വ​ നേ​ട്ട​മാ​യി. പ​ര​ന്പ​രാ​ഗ​ത​മാ​യി സ്പി​ന്നി​നെ അ​നു​കൂ​ലി​ക്കു​ന്ന സി​ഡ്നി ഗ്രൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​ർ​ക്കു തി​ള​ങ്ങാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

കോ​ഹ‌്‌ലി​യു​ടെ സം​ഘ​ത്തി​നു മു​ന്പ് ഓ​സ്ട്രേ​ലി​യ​യി​ൽ ര​ണ്ടു ടെ​സ്റ്റ് ജ​യി​ച്ച​ത് 1977-78ൽ ​ബി​ഷ​ൻ സിം​ഗ് ബേ​ദി​യു​ടെ ടീ​മാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ര​ന്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​രം ബോ​ബ് സിം​പ്സ​ന്‍റെ സം​ഘം നേ​ടി​യത് ബേ​ദി​യു​ടെ ടീ​മി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്തു. മെ​ൽ​ബ​ണി​ൽ ഓ​സ്ട്രേ​ലി​യ​യെ ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ത​ക​ർ​ത്ത ഇ​ന്ത്യ​ക്ക് പ​ര​ന്പ​ര നേ​ട്ടം സ്വ​ന്ത​മാ​ക്കാ​നാ​കു​മെ​ന്നാ​ണ് കോ​ഹ്‌ലി ​പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ 12 മാ​സ​മാ​യി ഈ നേ​ട്ട​ത്തി​നാ​യ് ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പ​ര​ന്പ​ര ജ​യം സാ​ധ്യ​മാ​ണെ​ന്നും നാ​യ​ക​ൻ പ​റ​ഞ്ഞു. ഇ​തൊ​രു അ​പൂ​ർ​വ സ​ന്ദ​ർ​ഭ​മാ​ണെ​ന്നും നാ​ട്ടി​ൽ​നി​ന്നു പു​റ​ത്ത് ഒ​രു പ​ര​ന്പ​ര നേ​ട്ടം എ​പ്പോ​ഴും ആ​ഗ്ര​ഹി​ക്കു​ന്ന​താ​ണെ​ന്നും കോ​ഹ് ലി ​കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തു​വ​രെ​യെ​ത്തു​ന്ന​തി​ൽ എ​ല്ലാ​വ​രും ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ചെ​ന്നും പ​ര​ന്പ​ര നേ​ടു​ന്ന​തി​ന് അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചെ​യ്യേ​ണ്ട​തെ​ല്ലാം ചെ​യ്യു​മെ​ന്നും അ​താ​യി​രി​ക്കും ആ​ദ്യ ദി​നം മു​ത​ലു​ള്ള ല​ക്ഷ്യ​മെ​ന്നും കോ​ഹ്‌ലി ​പ​റ​ഞ്ഞു.

സ്പി​ന്ന​ർ ഇ​ല്ലാ​തെ​യി​റ​ങ്ങി​യ പെ​ർ​ത്ത് ടെ​സ്റ്റി​ലാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്. നാ​ലു പേ​സ​ർ​മാ​രു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ആ ​മ​ത്സ​ര​ത്തി​ൽ ഓ​സീ​സ് സ്പി​ന്ന​ർ ന​ഥാ​ൻ ലി​യോ​ണ്‍ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി. മൂ​ന്നാം ടെ​സ്റ്റി​ൽ ഇ​റ​ങ്ങി​യ ര​വീ​ന്ദ്ര ജ​ഡേ​ജ അ​ഞ്ചു വി​ക്ക​റ്റു​മാ​യി ടീ​മി​ന്‍റെ ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

അ​ഡ്‌ലെ​യ്ഡി​ൽ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്. സി​ഡ്നി​യി​ൽ അ​ശ്വി​ൻ ഇ​റ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ങ്ങ​നെ​വ​ന്നാ​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ പ​രി​ച​യ​സ​ന്പ​ന്നരല്ലാ​ത്ത ബാ​റ്റിം​ഗ് നി​ര ഇ​ന്ത്യ​യു​ടെ ര​ണ്ടു സ്പി​ന്ന​ർ ആ​ക്ര​മ​ണ​ത്തെ നേ​രി​ടേ​ണ്ടി​വ​രും. അ​ശ്വി​ന്‍റെ പ​രി​ക്ക് ഭേ​ദ​മാ​കു​ക​യാ​ണെ​ന്നും പി​ച്ചി​ന്‍റെ അ​വ​സ്ഥ അ​നു​സ​രി​ച്ചേ ക​ളി​ക്കു​ന്ന കാ​ര്യം പ​റ​യാ​നാ​കു​ക​യു​ള്ളു​വെ​ന്നും കോ​ഹ്‌ലി ​പ​റ​ഞ്ഞു.

മെ​ൽ​ബ​ണി​ൽ ഇ​ന്ത്യ​ക്കു മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​ലൂ​ടെ പു​തി​യ ഓ​പ്പ​ണ​റെ ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷി​ക്കാം. 118 റ​ണ്‍​സു​മാ​യി അ​ഗ​ർ​വാ​ൾ ഓ​സ്ട്രേ​ലി​യ​യി​ൽ ഒ​രു ഇ​ന്ത്യ​ൻ അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ നേ​ടി. അ​ഗ​ർ​വാ​ളി​നൊ​പ്പം ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​യ ഹ​നു​മ വി​ഹാ​രി​ക്ക് 111 പ​ന്ത് ത​ട്ടി നി​ൽ​ക്കാ​നാ​യി. വി​ഹാ​രി​യു​ടെ പ്ര​ക​ട​ന​ത്തെ നാ​യ​ക​ൻ പ്ര​ശം​സി​ച്ചി​രു​ന്നു. വി​ജ​യ ടീ​മി​ൽ മാ​റ്റ​മി​ല്ലാ​തെ നാ​ലാം മ​ത്സ​ര​ത്തി​നി​റ​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്. വി​ഹാ​രി​യെ സ്ഥി​ര ഓ​പ്പ​ണ​റാ​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

രോ​​​ഹി​​​ത് ശ​​ർ​​മ അച്ഛനായി; നാലാം ടെസ്റ്റിനില്ല

സിഡ്നി ടെസ്റ്റിന് രോഹിത് ശർമയില്ല. ഭാ​​​ര്യ റി​​​തി​​​ക സ​​​ജ്‌​​​ദേ ആ​​​ദ്യ​​​ത്തെ കു​​​ഞ്ഞി​​​നു ജ​​ന്മം ന​​​ല്‍കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍ന്ന് രോ​​ഹി​​ത് നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി. ഇക്കാര്യം ബിസിസിഐ അറിയിച്ചു.

ബോക്സിംഗ് ഡേ ടെസ്റ്റിൽ ചരിത്രജയം കുറിച്ചശേഷമാണ് രോഹിതിനെ തേടി ശുഭവാർ ത്തയെ ത്തിയത്. മൂ​​​ന്നാം ടെ​​​സ്റ്റി​​​ന്‍റെ ആ​​​ദ്യ ഇ​​​ന്നിം​​​ഗ്സി​​​ല്‍ അ​​​ര്‍ധ​​​സെ​​​ഞ്ചുറി​​​യു​​​മാ​​​യി പു​​​റ​​​ത്താ​​​വാ​​​തെ നി​​​ന്ന രോഹിതിന്‍റെ സംഭാവന നിർണായ കമായിരുന്നു. സി​​​ഡ്‌​​​നി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന നാ​​​ലാം ടെ​​​സ്റ്റി​​​ല്‍നി​​​ന്നു പി​​​ന്മാ​​​റി​​​യെ​​​ങ്കി​​​ലും ഇന്ത്യയുടെ ഏകദിന ടീമിൽ രോഹിത് എട്ടിനു ചേരുമെന്ന് ബിസിസിഐ അറിയിച്ചു. 12നാണ് ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യ്ക്കു തുടക്കമാകുന്നത്.

Related posts