എ.ജെ.സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് ! വ്യാജം മൊത്തം വ്യാജം; കിരാലൂരിലെ വ്യാജ വെളിച്ചെണ്ണ നിര്‍മാണ കമ്പനി അടച്ചുപൂട്ടി

എ​രു​മ​പ്പെ​ട്ടി: വേ​ലൂ​ർ കി​രാ​ലൂ​രി​ലെ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ ക​ന്പ​നി​യാ​യ എ.​ജെ.​സ​ണ്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം പ​ഞ്ചാ​യ​ത്ത് അ​ട​ച്ചുപൂ​ട്ടി.​ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും പ​ല​പേ​രു​ക​ളി​ൽ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ നി​ർ​മി​ച്ച് വി​ത​ര​ണം ന​ട​ത്തു​ന്ന ക​ന്പ​നി​യാ​ണ് എ.​ജെ.​സ​ണ്‍​സെ​ന്നും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ക​ണ്ടെ​ത്തി.

വേ​ലൂ​ർ കി​രാ​ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ.​ജെ.​സ​ണ്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​തി​നാ​യി​രം ലി​റ്റ​റി​ല​ധി​കം അ​ള​വി​ൽ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ പി​ടി​കൂ​ടി​യി​രു​ന്നു.മാ​യം​ക​ല​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​രോ​ധി​ച്ച കേ​ര​നാ​ട്, ബ്രി​ല്യ​ന്‍റ് എ​ന്നീ പേ​രു​ക​ളി​ലു​ള്ള വെ​ളി​ച്ചെ​ണ്ണ​യാ​ണ് ക​ന്പ​നി ഗോ​ഡൗ​ണി​ലും 15 ക​ണ്ട​യ്ന​ർ ലോ​റി​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​

നി​രോ​ധി​ച്ച ബ്രാ​ന്‍റു​ക​ളി​ലു​ള്ള വെ​ളി​ച്ചെ​ണ്ണ പാ​ക്ക​റ്റ് പൊ​ളി​ച്ച് കാ​നു​ക​ളി​ലാ​ക്കി ലൂ​സ് വെ​ളി​ച്ചെ​ണ്ണ​യെ​ന്ന പേ​രി​ൽ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും വി​ത​ര​ണം ന​ട​ത്താ​നും മ​റ്റു ബ്രാ​ന്‍റു​ക​ളി​ൽ ക​ല​ർ​ത്തി വി​ൽ​പ്പ​ന ന​ട​ത്തു​വാ​നു​മാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ഗോ​ഡൗ​ണ്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് താ​ൽ​ക്കാ​ലി​ക​മാ​യി സീ​ൽ ചെ​യ്തി​രു​ന്നെ​ങ്കി​ലും എ​ടു​ത്ത സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​ത് വ​രെ ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം പി​ടി​കൂ​ടി​യ വെ​ളി​ച്ചെ​ണ്ണ രാ​സ​പ​ദാ​ർ​ത്ഥ​ങ്ങൾ ചേ​ർ​ത്ത വ്യാ​ജ​നാ​ണെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്പ​നി അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ അ​സി​സ്റ്റ​ന്‍റ് ഫു​ഡ് ആ​ന്‍റ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ്ണ​റു​ടെ കാ​ര്യാ​ല​യം പ​ഞ്ചാ​യ​ത്തി​ന് രേ​ഖാ​മൂ​ലം നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.​ഇ​തി​നെ തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ക​ന്പ​നി അ​ട​ച്ചു പൂ​ട്ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.​

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ദി​ലീ​പ്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​ഷീ​ദ്, ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി.​ആ​ർ.​ഷോ​ബി, വാ​ർ​ഡ് മെ​ന്പ​ർ എ​ൻ.​പ്ര​ശാ​ന്ത്കു​മാ​ർ, എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ.​സു​ബി​ന്ത് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ജി.​ശ്രീ​ക​ല ക​ന്പ​നി സീ​ൽ ചെ​യ്ത് അ​ട​ച്ച് പൂ​ട്ടി​യ​ത്.

Related posts