ന്യു​യോ​ർ​ക്കി​ലെ യു​വ​തി​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന് പ്ര​തി​മാ​സം 1200 ഡോ​ള​ർ, ജ​യി​ൽ സെ​ല്ലു​ക​ളാ​ണ് ഇ​തി​ലും ഭേ​ദ​മെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ന്യൂ​യോ​ർ​ക്കി​ൽ ഒ​രു യു​വ​തി താ​മ​സി​ക്കു​ന്ന ചെ​റി​യ വീ​ടി​ന് ഒ​രു മാ​സം, ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ വാ​ട​ക ന​ല്കു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ഡി​യോ ക​ണ്ട ആ​ളു​ക​ൾ വ​ലി​യ ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​നെ​ക്കാ​ളും വ​ലി​യ മു​റി​ക​ളാ​ണ​ല്ലോ ജ​യി​ലു​ക​ള്ളി​ൽ എ​ന്ന് പ​റ​ഞ്ഞാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പ്ര​തി​ക​രി​ച്ച​ത്.

ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ഈ ​വീ​ടി​ന് കേ​വ​ലം ഒ​രു ചെ​റി​യ മു​റി​യു​ടെ വ​ലി​പ്പം പോ​ലു​മി​ല്ല. അ​പ്പാ​ർ​മെ​ന്‍റി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഇ​ത്ര ചെ​റി​യ സ്ഥ​ല​ത്തി​ന് ഇ​ത്ര​യും ഉ​യ​ർ​ന്ന വാ​ട​ക വാ​ങ്ങു​ന്ന​തി​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു.

സ്വ​കാ​ര്യ ബാ​ത്ത്റൂം, അ​ടു​ക്ക​ള എ​ന്നി​വ​യി​ല്ല. ഹാ​ൾ​വേ ബാ​ത്ത്റൂം മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കി​ട​ണം. ലൊ​ഫ്റ്റ് ബെ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് സ്ഥ​ലം ലാ​ഭി​ക്കു​ന്ന​ത്. യു​വ​തി പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ അ​പ്പാ​ർ​മെ​ന്‍റി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ എ​ടു​ത്ത് കാ​ണി​ക്കു​ന്നു​ണ്ട്. ന്യൂ​യോ​ർ​ക്കി​ലെ അ​തി​രൂ​ക്ഷ​മാ​യ ഭ​വ​ന​ക്ഷാ​മ​ത്തെ​യും, ചെ​റി​യ സ്ഥ​ല​ങ്ങ​ൾ​ക്ക് പോ​ലും ന​ൽ​കേ​ണ്ടി വ​രു​ന്ന ഭീ​മ​മാ​യ വാ​ട​ക​യെ​യും ഈ ​സം​ഭ​വം വ്യ​ക്ത​മാ​ക്കു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വാ​ർ​ത്ത വ​ലി​യ ച​ർ​ച്ച​യാ​കു​ക​യും, ജ​യി​ലി​ലെ സെ​ല്ലാ​ണ് ഭേ​ദ​മെ​ന്ന് ക​മ​ന്‍റു​ക​ൾ ഉ​യ​രു​ക​യും ചെ​യ്തു.

 

 

 

Related posts

Leave a Comment