യ​ഥാ​ര്‍​ഥ നെ​യ്മ​ര്‍ പ​രി​ക്കേ​റ്റ് ഹോ​ട്ട​ലി​ല്‍; ആ​രാ​ധ​ക​രെ ന​ന്നാ​യി പ​റ്റി​ച്ച് അ​പ​ര​ന്‍ ‘നെ​യ്മ​ര്‍’

ഒ​രു മ​നു​ഷ്യ​നെ പോ​ലെ ഏ​ഴു​പേ​ര്‍ ഉ​ണ്ടെ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഇ​തി​ലെ​ത്ര വാ​സ്ത​വ​മു​ണ്ടെ​ന്ന് ആ​ര്‍​ക്കും പി​ടി​യി​ല്ല.

എ​ന്നാ​ല്‍ ന​മു​ക്ക​റി​യാ​വു​ന്ന ഒ​രാ​ളു​ടെ ഛായ​യി​ല്‍ മ​റ്റൊ​രാ​ളെ എ​ങ്കി​ലും നാം ​ക​ണ്ടി​രി​ക്കാം.

ഇ​ത്ത​രം അ​പ​ര​ന്‍​മാ​രി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധ​നേ​ടു​ന്ന​വ​ര്‍ കാ​യി​ക താ​ര​ങ്ങ​ളു​ടെ​യും സി​നി​മ താ​ര​ങ്ങ​ളു​ടെ​യും അ​പ​ര​ന്‍​മാ​രാ​ണ്.

ഇപ്പോൾ ത​ന്‍റെ രൂ​പ​സാ​മ്യ​ത നി​മി​ത്തം ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഖ​ത്ത​റി​ലു​ള്ള ഒ​രു വി​രു​ത​ന്‍. ആ​ള് മ​റ്റാ​രു​മ​ല്ല ബ്ര​സീ​ലി​യ​ന്‍ ഫു​ട്ബോ​ള്‍ താ​രം നെ​യ്മ​റി​ന്‍റെ അ​പ​ര​നാ​ണ്.

ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പ് മ​ത്സ​രം ഖ​ത്ത​റി​ല്‍ ന​ട​ക്കു​ക​യാ​ണ​ല്ലൊ. നേ​ര​ത്തെ മ​ത്സ​ര​ത്തി​നി​ടെ ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റ യ​ഥാ​ര്‍​ഥ നെ​യ്മ​ര്‍ വി​ശ്ര​മ​ത്തി​ലാ​ണ്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ബ്ര​സീ​ല്‍​ – സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് മ​ത്സ​ര​ത്തി​നി​ടെ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ ഈ ​അ​പ​ര​ന്‍ നെ​യ്മ​ര്‍ നി​ര​വ​ധി​പേ​രെ പ​റ്റി​ച്ചു.

ശ​രി​ക്കും നെ​യ്മ​ര്‍ എ​ന്ന​പോ​ലെ പെ​രു​മാ​റി​യ ഇ​യാ​ള്‍ ആ​ളു​ക​ളെ അ​മ്പ​ര​പ്പി​ച്ചു. കാ​ണി​ക​ള്‍ ഈ ​അ​പ​ര​നൊ​പ്പം സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ മ​ത്സ​മാ​യി.

ത​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ നെ​യ്മ​റി​നൊ​പ്പ​മെ​ന്ന് തെ​റ്റു​ധ​രി​ച്ച ഇ​വ​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ഈ ​”നെ​യ്മ​റു​മാ​യു​ള്ള’ ഫോ​ട്ടോ​ക​ള്‍ പോ​സ്റ്റ് ചെ​യ്തു.

കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ദോ​ഹ​യി​ലെ തെ​രു​വി​ലൂ​ടെ സ​ഞ്ച​രി​ച്ച ഇ​യാ​ള്‍ അ​വി​ടേ​യും ആ​ളു​ക​ളെ നെ​യ്മ​റാ​യി ക​ബ​ളി​പ്പി​ച്ചി​രു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഏ​റെ സ​ജീ​വ​മാ​യ ഈ “​അ​പ​ര​ന്‍ നെ​യ്മ​റി​ന്’ അ​വി​ടെ​യും വ​ലി​യ ജ​ന​പ്രീ​തി​യാ​ണു​ള്ള​ത്.

ഏ​താ​യാ​ലും ഇ​യാ​ളു​ടെ പ്ര​വൃ​ത്തി​യെ ത​മാ​ശ​യാ​യി ക​ണ്ടും ഗൗ​ര​വ​മാ​യി വി​മ​ര്‍​ശി​ച്ചും ആ​ളു​ക​ള്‍ ക​മ​ന്‍റു​ക​ളി​ടു​ന്നു​ണ്ട്.

Related posts

Leave a Comment