അണ്ണൻ തിരുമ്പി വന്താച്ച്; നെ​യ്മ​ർ ക​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു

ദോ​ഹ: സൂ​പ്പ​ർ താ​രം നെ​യ്മ​ർ ക​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു. ദ​ക്ഷി​ണ കൊ​റ​യ​യ്ക്കെ​തി​രാ​യ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ ജ​ഴ്സി​യി​ൽ നെ​യ്മ​ർ  ക​ളി​ക്കും. പ​രി​ശീ​ല​ക​ൻ ടി​റ്റെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന നെ​യ്മ​ർ ഞാ​യ​റാ​ഴ്ച പ​രി​ശീ​ല​നം  പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ക്ക് ഭേ​ദ​മാ​യെ​ന്നും ദ​ക്ഷി​ണ കൊ​റ​യ​യ്ക്കെ​തി​രെ ക​ളി​ക്കു​മെ​ന്നും ടി​റ്റെ പ​റ​ഞ്ഞു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ  സെ​ർ​ബി​യ​ക്കെ​തി​രാ​യ ആ​ദ്യ​മ​ത്സ​ര​ത്തി​ലാ​ണ് നെ​യ്മ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. 

ഇ​തോ​ടെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ നെ​യ്മ​ർ​ക്ക് ന​ഷ്ട​മാ​യി. അ​തി​ൽ  കാ​മ​റൂ​ണി​നെ​തി​രാ​യ അ​വ​സാ​ന മ​ത്സ​രം ബ്ര​സീ​ൽ തോ​ൽ​ക്കു​ക​യും ചെ​യ്തു. 

നെ​യ്മ​ർ മ​ട​ങ്ങി​വ​രു​ന്ന​ത് കാ​ന​റി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും ഗ​ബ്രി​യേ​ൽ  ജീ​സ​സി​നെ​യും അ​ല​ക്സ് ടെ​ല്ല​സി​നെ​യും പ​രി​ക്ക് മൂ​ലം ന​ഷ്ട​പ്പെ​ട്ട​ത് ആ​ശ​ങ്ക​യാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment